കായംകുളം: വിവാഹത്തട്ടിപ്പ് നടത്തിയതിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി വിവാഹത്തട്ടിപ്പ് കേസുകളിലെ പ്രതി കൊണ്ടോട്ടി ചിക്കോട് പുളിക്കലക്കണ്ടി വെട്ടുപാറ ദേശം കുമ്പളത്ത് മാറയ്ക്കൽ വി.ശാലിനി( 33)യെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കായംകുളം സ്വദേശി സുധീഷ്ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ് .[www.malabarflash.com]
വിവാഹമോചിതനായ ഇയാൾ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് യുവതിയുമായി പരിചയപ്പെടുന്നത്. 2019 ജനുവരി മുതൽ യുവാവിനെ ഫോണിൽ വിളിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നാണ് പരിചയപ്പെടുത്തിയത്. മഞ്ചേരിയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണെന്നും ആദ്യ ഭർത്താവ് മരിച്ചതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ ഒരു ബന്ധുവിനൊപ്പമാണ് താമസിക്കുന്നതെന്നുമാണ് പറഞ്ഞത്.
കഴിഞ്ഞ മാർച്ച് അഞ്ചിന് കായംകുളം പുതുപ്പള്ളിയിലുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇയാൾ മൂന്നു പവന്റെ സ്വർണമാല ഇവർക്ക് നൽകിയപ്പോൾ സ്നേഹസമ്മാനമായി അഞ്ചു പവന്റെ മാല ഇവരും തിരികെ നൽകിയിരുന്നു. യുവാവിന്റെ വീട്ടുകാർക്കും ആഭരണങ്ങൾ നൽകിയിരുന്നു. തുടർന്ന് ഓച്ചിറയിലുള്ള ജൂവലറികളിൽ നിന്ന് ആറു പവൻ വരുന്ന സ്വർണാഭരണങ്ങളും യുവതി വാങ്ങിപ്പിച്ചിരുന്നു.
രണ്ടുപേരും കൂടി കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞു വരുമ്പോൾ യുവാവിന്റെ സുഹൃത്തുക്കൾ ഇവരെ കാണുകയും ശാലിനിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കൾ യുവാവിനെ വിളിച്ചുവരുത്തി. മുൻപ് തട്ടിപ്പ് കേസുകളിൽപ്പെട്ടപ്പോൾ ചാനലുകളിൽ വന്ന യുവതിയുടെ ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് യുവാവ് തനിക്ക് നൽകിയ മാലയും വീട്ടുകാർക്ക് നൽകിയ ആഭരണങ്ങളും പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടങ്ങളാണെന്ന് തെളിഞ്ഞത്. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
യുവാവിന്റെ പിന്നീടുള്ള പെരുമാറ്റത്തിൽ സംശയംതോന്നിയ ശാലിനി സ്ഥലംവിടുന്നതിനായി കായംകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തി. ബസ് കാത്തുനിൽക്കുമ്പോൾ സി.ഐ. വി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലും സമാനരരീതിയിൽ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

No comments:
Post a Comment