വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രണം ഉണ്ടായാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്.[www.malabarflash.com].
ഭീകരാവദത്തിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ സാധിച്ചില്ലെങ്കില്‍ ഇന്ത്യ- പാക്ക് ബന്ധം കൂടുതല്‍ വഷളാകുമെന്നും മുതിര്‍ന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലഷ്‌കര്‍ ഇ ത്വയ്യിബ്, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ നിന്ന് തുടച്ച് നീക്കേണ്ടതുണ്ട്. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഭീകരക്കെതിരായ നടപടി പാക്കിസ്ഥാന്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ ഭീകരത വേരോടെ പിഴുതെറിയാനുള്ള നടപടിയാണ് വേണ്ടതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
No comments:
Post a Comment