Latest News

ന്യൂസിലാന്‍ഡ് ഭീകരാക്രമണം; മരിച്ചവരില്‍ മലയാളിയും

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശി ആലിബാവയുടെയും ഫാത്തിമയുടെയും മകള്‍ ആന്‍സി അലി ബാവ കരിപ്പാക്കുളം എന്ന 25 വയസ്സുള്ള യുവതിയാണ് മരിച്ചത്.[www.malabarflash.com]

തൃശൂര്‍ മാടവനയിലെ തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുന്നാസറിന്റെ ഭാര്യയാണ്. അക്രമണ സമയത്ത് കൂടെയുണ്ടായിരുന്ന നാസര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
സംഭവത്തില്‍ ആന്‍സിയടക്കം അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായാണ് വിവരം.

വെടിവെപ്പിനിടയില്‍ ആന്‍സിയുടെ കാലിന് പരിക്കേറ്റതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്ന വിവരം. ഭര്‍ത്താവ് നാസറാണ് വൈകീട്ടോടെ മരണ വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചത്. 

ന്യൂസിലാന്‍ഡില്‍ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയില്‍ എംടെക് വിദ്യാര്‍ഥിയാണ് ആന്‍സി. ഭര്‍ത്താവ് നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഡീന്‍സ് അവന്യുവിലാണ് ഇവര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആന്‍സി ന്യൂസീലാന്‍ഡിലെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.