Latest News

പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നഴ്സുമാരും 'ഗര്‍ഭിണി'! വൈറലായി ഒരു ഗ്രൂപ്പ് ഫോട്ടോ

പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്‍ക്കുന്ന ഒന്‍പത് നഴ്‌സുമാരും ഗര്‍ഭിണികള്‍. പോര്‍ട്ട്‌ലാന്‍ഡിലെ മെയ്‌നെ മെഡിക്കല്‍ സെന്ററിലാണ് ഈ കൗതുകക്കാഴ്ച.[www.malabarflash.com]  

ഈ നഴ്സുമാരിൽ എട്ടുപേരും ആശുപത്രിയിലെ പ്രസവ വാര്‍ഡിനു മുന്നില്‍ നില്‍ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്‍വില്ലെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഇതു വൈറലായതിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

ഈ വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് ബ്രിറ്റെനി ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി ആശുപത്രി മാനേജ്‌മെന്‍രും രംഗത്തെത്തിയിട്ടുണ്ട്.

ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.