Latest News

50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് പിടിയില്‍

ആലപ്പൂഴ: ചെങ്ങന്നൂരില്‍ 50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് പിടിയിൽ. ചെങ്ങന്നൂർ പുത്തൻകാവ് പള്ളത്ത്മലയിൽ വീട്ടിൽ സുനിൽ ചെറിയാൻ (ഇക്രു-37)യാണ് 50 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി ചെങ്ങന്നൂർ പോലീസ് പിടികൂടിയത്.[www.malabarflash.com]

രണ്ടു മാസങ്ങൾക്ക് മുൻപ് ഗവ. ഐ ടി ഐ ജംഗ്ഷഷനു സമീപമുള്ള ചെങ്ങന്നൂർ ബിവറേജസ് ഔട്ട്ലൈറ്റിൽ ലഭിച്ച വ്യാജനോട്ട് ജീവനക്കാർ ചെങ്ങന്നൂർ പോലീസിൽ നൽകി. ഇതിനെ തുടർന്ന് പോലീസ് ഔട്ട്ലെറ്റിലും, സമീപമുള്ള കടകളിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം സ്പെഷ്യൽ ബ്രാഞ്ച് സിപിഒ രാജേഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ സിഐ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ഐ ടി ഐ ജംഗ്ഷന് സമീപത്തു നിന്നുംപിടികൂടുകയായിരുന്നു. ഇയാളുടെ കൈയ്യിൽ നിന്നും നോട്ടുകളും കണ്ടെടുത്തി. സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.