Latest News

അല്‍ ഹുസ്ന ഷീ അക്കാദമി വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു

കാസര്‍കോട്: ഉളിയത്തടുക്ക അല്‍ ഹുസ്ന ഷീ അക്കാദമി ഇസ്ലാമിക് ശരീഅ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി രക്താര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടു. പട്ട്ല ഇബ്രാഹിം കരോടിയുടെയും സുഹ്റയുടെയും മകള്‍ ഖദീജത്ത് സാദിയ സാക്കിയ (21) യാണ് മരിച്ചത്.[www.malabarflash.com] 

രക്താര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തോളം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ റംസാനില്‍ നടന്ന അല്‍ ഹുസ്നയുടെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ സാക്കിയ പണ്ഡിത ബിരുദം കരസ്ഥമാക്കി ഈ വര്‍ഷം ബിരുദാനന്തര ബിരുദത്തിനു പഠനം തുടരുന്നതിനിടയിലാണ് രോഗം പിടികുടിയത്. 

പഠനത്തില്‍ നല്ല മിടുക്കിയും മത ചിട്ടയോടെ ജീവിതം നയിച്ചിരുന്ന സാദിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായിരുന്നു. അല്‍ ഹുസ്ന അക്കാദമിയുടെ സ്റ്റുഡന്‍സ് കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍, ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ചിട്ടുണ്ട്.
ഈ വര്‍ഷം മെയ് മാസം അവസാനവാരം നടക്കുന്ന അല്‍ ഹുസ്നയുടെ രണ്ടാം വാര്‍ഷികത്തില്‍ ബിരുദാനന്തര ബിരുദം നേടാനിരിക്കെയാണ് മരണം തട്ടിയെടുത്തത്.
അല്‍ ഹാഫിള് അഹ്മദ് ഷഹീര്‍ കണ്ണൂര്‍ ആണ് ഭര്‍ത്താവ്. സല്‍വ, അബ്ദുല്ല, റാഹില, ഫാസില, അമാന എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് ചൊവ്വാഴ്ച രാവിലെ 7.30ന് പട്ട്ല ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
വിദ്യാര്‍ത്ഥിനിയുടെ നിര്യണത്തില്‍ ജനറല്‍ മനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി, പ്രഫസര്‍ ഇബ്രാഹിം സഖാഫി, മറ്റു ടീച്ചര്‍മാരും, വിദ്യാര്‍ത്ഥികളും വീട്ടിലെത്തി അനുശോചിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.