കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.[www.malabarflash.com]
കല്യോട്ടിനടുത്ത് കണ്ണോത്ത് താനത്തിങ്കാൽ ടി. രഞ്ജിത്തി(26)നെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയപ്പോൾ രഞ്ജിത്തിനെ, സഹോദരൻ കഴിഞ്ഞ ദിവസം രാവിലെ 9.30ന് കാസര്‍കോട് ക്രൈംബ്രാഞ്ച് അന്വേണ സംഘം മുൻപാകെ ഹാജരാക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ പ്രതിസ്ഥാനത്തുള്ളവർ ഒൻപതാകും.
കൊലചെയ്യപ്പെട്ടവരുടെ നീക്കം മനസിലാക്കി അപ്പപ്പോൾ കൊലയാളി സംഘത്തിനു വിവരം കൈമാറിയെന്നാണ് ഇയാൾക്കെതിരേയുള്ള കുറ്റം. ശരത് ലാൽ കൊലചെയ്യപ്പെട്ട സ്ഥലത്തു കൂടി പോകുമ്പോൾ രഞ്ജിത് അസ്വാഭാവികമായി ഈ ഭാഗത്തു കൂടി ബൈക്കിൽ അങ്ങോട്ടുമിങ്ങോട്ടും ചുറ്റുന്നതു കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു.

അടുത്ത കാലത്തായി രഞ്ജിത്തിനും കണ്ണൂർ ബന്ധം ഉണ്ടായിരുന്നതായും കൊലപാതകം നടന്നതിന്റെ പിറ്റേന്നു പുലർച്ചെ നാലുവരെ മൂന്ന് അപരിചിതർ രഞ്ജിത്തിന്റെ വീട്ടിൽ തങ്ങിയതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. നേരത്തെ പെയിന്റിംഗ് തൊഴിലാളിയായിരുന്ന രഞ്ജിത്തിനെ അടുത്തകാലത്തായി പകൽ സമയങ്ങളിൽ കാണാറില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
No comments:
Post a Comment