Latest News

ചെമ്പിരിക്ക ഖാസിയുടെ കൊല; ജനകീയ അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി

കാസര്‍കോട്: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായി ചെമ്പിരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും, സിബിഐയും അന്വേഷിച്ചിട്ടും തെളിയിക്കപ്പെടാത്ത അവസ്ഥയില്‍ ജനകീയ ആക്ഷന്‍ കമ്മിററിയും കുടുംബവും ചേര്‍ന്ന് ജനകീയ അന്വേഷണം ആരംഭിച്ചു.[www.malabarflash.com]

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പി.യു.സി.എല്‍ കേരള സംസ്ഥാന കമ്മിററി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പി.എ പൗരന്റെ നേതൃത്വത്തിലുളള മൂന്നംഗ അന്വേഷണ കമ്മീഷന്‍.
അഡ്വ. ടി. വി രാജേന്ദ്രന്‍, അഡ്വ. എല്‍സി ജോര്‍ജ് എന്നിവരാണ് മററു അംഗങ്ങള്‍.
സംഘം ഖാസിയുടെ ചെമ്പിയിരിക്കയിലെ വസതി സന്ദര്‍ശിച്ച് കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടപ്പുറത്തും, ഖാസിയുടെ ചെരിപ്പും വടിയും കണ്ടെത്തിയ കടുക്കക്കല്ലിലും പരിശോധന നടത്തി. പൊതുജനങ്ങളില്‍ നിന്നും തെളിവെടുപ്പും നടത്തി.
ജനകീയ ആക്ഷന്‍ കമ്മിററി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ്, വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ ഉദുമ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.