Latest News

30ന്റെ നിറവില്‍ വേള്‍ഡ് വൈഡ് വെബ്

ഒറ്റ ക്ലിക്കില്‍ ലോകത്തെ മുഴുവന്‍ ഒരു വിരല്‍ തുമ്പില്‍ ആക്കിയ വേള്‍ഡ് വൈഡ് വെബ് എന്ന സാങ്കേതിക വിദ്യ ഇന്ന് 30 ന്റെ നിറവില്‍. വേള്‍ഡ് വൈഡ് വെബിന്റെ 30-ാം പിറന്നാള്‍ ആഘോഷമാക്കി ഗൂഗിള്‍ പ്രത്യേകം ഡൂഡിള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഗൂഗിള്‍ ഉള്‍പ്പടെയുള്ള എല്ലാം വെബ് ബ്രൗസറുകളും വേള്‍ഡ് വൈഡ് വെബിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.[www.malabarflash.com]

1993 ഓഗസ്റ്റ് 23-ന് സെര്‍ണിലെ ശാസ്ത്രജ്ഞനായ ടിം ബര്‍ണേഴ്സ് ലീ യുടെ ആശയങ്ങളിലൂടെയും രൂപകല്‍പനയുടെയും ഫലമായാണ് വേള്‍ഡ് വൈഡ് വെബ് (WWW) ജനങ്ങളിലെത്തുന്നത്. വേള്‍ഡ് വൈഡ് വെബിന്റെ വരവോടെ ആശയവിനിമയ രംഗത്ത് വപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ആഗോളതലത്തില്‍ ലോക ജനതയെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടൊവരുവാന്‍ വേള്‍ഡ് വൈഡ് വെബിന് സാധിച്ചു.

സൈബര്‍ ലോകത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് വേള്‍ഡ് വൈഡ് വെബ് സൃഷ്ടിച്ചത്.ഫെയ്‌സ്ബുക്ക്, വാട്ടാസ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളേയും ഗൂഗിള്‍, മോസില്ല തുടങ്ങിയ സെര്‍ച്ച് എന്‍ഞ്ചിനുകളേയും ലോക പ്രചാരത്തില്‍ എത്തിച്ചത് വേള്‍ഡ് വൈഡ് വെബ് ആണ്.

ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും ഒന്നാണ് എന്ന ധാരണയാണ് പൊതുവെ ഉളളത്. എന്നാല്‍ ഇത് രണ്ടും രണ്ടാണ്.ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്വര്‍ക്കിനെയും, അവ നല്‍കുന്ന വിവിധ സൗകര്യങ്ങളെയുമാണ് ഇന്റര്‍നെറ്റ് എന്നു വിളിക്കുന്നത്. എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് വേള്‍ഡ് വൈഡ് വെബ്. ഹൈപ്പര്‍ലിങ്കുകളും , യു.ആര്‍.ഐകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ സ്വീകാര്യതയ്ക്ക് കാരണം വേള്‍ഡ് വൈഡ് വെബ് ആണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.