കാസര്‍കോട്: മാവുങ്കലിലെ സഞ്ജീവനി ആസ്പത്രിയിലെ വനിതാ ജീവനക്കാരുടെ പ്രശ്‌നത്തില്‍ കേരള വനിതാ കമ്മീഷന്‍ ഇടപെടുന്നു. ആസ്പത്രി മാനേജ്‌മെന്റിനെതിരെ ഒരു വിഭാഗം സ്ത്രീ ജീവനക്കാര്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് ആസ്പത്രി അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചതായി കമ്മീഷന്‍ അംഗം ഡോ ഷാഹിദാ കമാല്‍ പറഞ്ഞു.[www.malabarflash.com]
പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കാനും തുടര്‍ന്ന് ഇരു കക്ഷികളെയും അടുത്ത സിറ്റിംഗില്‍ വിളിപ്പിക്കാനും തീരുമാനിച്ചതായി ഡോ ഷാഹിദാ കമാല്‍ അറിയിച്ചു.
ആസ്പത്രി മാനേജ്‌മെന്റ് സ്ത്രീ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ചതായും ഗുണ്ടകളെ കൊണ്ട് വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും വനിതാ കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനാണ് പരാതി നല്‍കിയിരിക്കുന്നത്.
No comments:
Post a Comment