കാസർകോട്: തൊഴിലാളി വിരുദ്ധത മാത്രം കൈമുതലാക്കി കുത്തകകൾക്ക് അവസരങ്ങൾ വാരിക്കോരി നൽകിയ ഭരണകൂടങ്ങൾക്കെതിരായുള്ള ശക്തമായ പോരാട്ടമായി തെരഞ്ഞെടുപ്പിനെ കാണണമെന്ന് എസ്.ടി.യു.ദേശീയ ജന.സെക്രട്ടറി അഡ്വ: എം.റഹ്മത്തുള്ള ആവശ്യപ്പെട്ടു.[www.malabarflash.com]
നൽകിയ വാഗ്ദാനങ്ങൾ നടപ്പിൽ വരുത്തുന്നതിനും തൊഴിലാളികളോടും കർഷകരോടും ആഭിമുഖ്യം പുലർത്തുന്നതിനും കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ രാജ്യത്തുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ചേർന്ന നിർമാണ തൊഴിലാളി യൂണിയൻ (എസ്.ടി.യ) ജില്ലാ കൗൺസിൽ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ബി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.എ.കരീം നിരീക്ഷകനായിരുന്നു. ദേശീയ സെക്രട്ടറി എ.അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എ. അഹ്മദ് ഹാജി, ശരീഫ് കൊടവഞ്ചി, ശംസുദ്ധീൻ ആയിറ്റി, മുംതാസ് സമീറ, ടി.പി.മുഹമ്മദ് അനീസ്, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ.ലത്തീഫ്, മൊയ്തീൻ കൊല്ലമ്പാടി, ഉമ്മർ അപ്പോളോ, ആയിഷത്ത് താഹിറ, ബീഫാത്തിമ ഇബ്രാഹിം, മാഹിൻ മുണ്ടക്കൈ, എൽ.കെ.ഇബ്രാഹിം, സി.എ.ഇബ്രാഹിം എതിർത്തോട്, അബ്ദുറഹ്മാൻ കടമ്പള, ഹസൻ കുഞ്ഞി പാത്തൂർ, യൂസഫ് പാച്ചാണി, ശിഹാബ് റഹ്മാനിയ നഗർ, ശാഫി പള്ളത്തടുക്ക, സൈനുദ്ധീൻ തുരുത്തി, ഫുളൈൽ കെ മണിയനൊടി, സി.എ.ഹനീഫ ചെങ്കള, ബി.കെ.ഹംസ ആലൂർ, അബ്ദുസ്സലാം പാണലം, അബ്ദുൽ മജീദ് വോർക്കാടി, എസ്.കെ.അബ്ബാസലി, ടി.എം.സൈനുദ്ധീൻ പ്രസംഗിച്ചു.
No comments:
Post a Comment