കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന ഹർജി പിൻവലിക്കുന്ന കാര്യം ഗസറ്റിൽ പരസ്യം ചെയ്യാൻ ഹൈക്കോടതി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു നിർദേശം നൽകി.[www.malabarflash.com]
തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ടു നടന്നെന്നാരോപിച്ചു നൽകിയ ഹർജി പിൻവലിക്കാനാണു കെ. സുരേന്ദ്രൻ അനുമതി തേടിയത്. ചൊവ്വാഴ്ച ഹർജി പരിഗണനയ്ക്കു വന്നപ്പോൾ നടപടിക്രമങ്ങളുടെ ഭാഗമായി ഗസറ്റിൽ ഇക്കാര്യം പരസ്യം ചെയ്യണമെന്നു കോടതി പറഞ്ഞു.
ഹർജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോയെന്നറിയുന്നതിനാണു ഗസറ്റിൽ പരസ്യം ചെയ്യാൻ നിർദേശിക്കുന്നതെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി സമയം അനുവദിച്ചു ഹർജി ഏപ്രിൽ നാലിലേക്കു മാറ്റി.
മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് സ്ഥാനാർഥിയായിരുന്ന പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടിനാണു കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. മരിച്ചുപോയവരുടെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും പേരിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ഹർജിയിലെ ആരോപണം.
67 സാക്ഷികളെ കേസിൽ ഇനിയും വിസ്തരിക്കേണ്ടതുണ്ട്. സമൻസ് അയച്ചിട്ടും ഇവർ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി പിൻവലിക്കാൻ അനുമതി തേടിയത്. സാക്ഷികൾ ഹാജരാകാതിരിക്കുന്നതിനു പല കാരണങ്ങളുണ്ടാകാമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഹർജിക്കാരനു കേസ് തുടരാൻ താത്പര്യം ഇല്ലെന്നതു ചോദിച്ചുറപ്പാക്കി. തുടർന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 109 (2) പ്രകാരം ഇതു സംബന്ധിച്ച് ഗസറ്റിൽ പരസ്യം നൽകാൻ നിർദേശിച്ചത്.

No comments:
Post a Comment