Latest News

ട്യൂഷനെത്തിയ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

ചെന്നൈ: സ്വകാര്യ ട്യൂഷനിടെ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല അരണിയിലെ സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30) ആണ് അറസ്റ്റിലായത്.[www.malabarflash.com]

സംഭവം പുറത്തായതിനുപിന്നാലെ, അധ്യാപികയെ ജോലിയിൽനിന്നു നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന് അധ്യാപികയ്ക്കെതിരേ ബാലപീഡന നിരോധന നിയമ (പോക്‌സോ) പ്രകാരം കേസെടുത്തു.

വിദ്യാർഥികളുമൊത്തുള്ള സ്വകാര്യദൃശ്യങ്ങൾ നിത്യയുടെ ഫോണിൽനിന്ന് ഭർത്താവ് കണ്ടെത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ കലഹമുണ്ടായിരുന്നു. ട്യൂഷൻ നിർത്താൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും നിത്യ ഇതിന് തയ്യാറായില്ല. 

വിദ്യാർഥികളുമായി ബന്ധം തുടരുകയാണെന്നുകണ്ടതോടെ ഭർത്താവ് തിരുവണ്ണാമല കളക്ടർക്ക് പരാതിനൽകുകയായിരുന്നു. കളക്ടറുടെ നിർദേശത്തെത്തുടർന്ന് ജില്ലാ ശിശുക്ഷേമവകുപ്പാണ് അന്വേഷണം നടത്തിയത്. ചോദ്യംചെയ്യലിൽ നിത്യ കുറ്റം സമ്മതിച്ചു. ഇതോടെ പോലീസ് ഇവരെ അറസ്റ്റുചെയ്ത് തിരുവണ്ണാമല മഹിളാ കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിന്നാലു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽവയ്ക്കാൻ ഉത്തരവിട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.