കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്നില്‍ പള്ളി ഇമാമിനെതിരേ ആക്രമണം. ബൈക്കിലെത്തിയ സംഘം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. നെല്ലിക്കുന്ന് നൂര്‍ മസ്ദിജ് ഇമാം സുള്ള്യ സ്വദേശി അബ്ദുല്‍ നാസിര്‍ സഖാഫി(26)യെയാണ് ആക്രമിച്ചത്.[www.malabarflash.com]
ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
നെല്ലിക്കുന്ന് വലിയ പള്ളിക്കു സമീപത്തെ കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോവുന്നതിനിടെയാണ് ആക്രമണം.
ഇടവഴിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന പള്ളി ഇമാമിനെ ഇതുവഴി നടന്നുപോവുകയായിരുന്ന വഴിയാത്രക്കാരാണു കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിക്കുകയും പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയിട്ടുള്ളത്.
അതേ സമയം രണ്ട് ദിവസം മുമ്പ് ഇമാമിന് വാട്‌സാപ്പില്‍ വധഭീഷണിയെത്തിയിരുന്നു. അബ്ദുല്‍ നാസിര്‍ സഖാഫിയുടെ ഫോട്ടോയ്ക്ക് മുകളില്‍ ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള അറബി സന്ദേശമാണ് വാട്‌സാപ്പിലെത്തിയത്.
അജ്ഞ്താ സന്ദേശം ലഭിച്ച കാര്യം അദ്ദേഹം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ബുധനാഴ്ച സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇമാമിന് നേരെ അക്രമണം ഉണ്ടായത്.
No comments:
Post a Comment