Latest News

പെരിയ കല്യോട്ട് സിപിഎം അനുഭാവി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പെരിയ: കല്യോട്ട് മാവുങ്കാലില്‍ തേങ്ങവെട്ട് തൊഴിലാളിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാലിലെ കൃഷ്ണന്റെ (60) മൃതദേഹമാണ് വീട്ടിനടുത്തുള്ള പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

കുറ്റിക്കോല്‍ സ്വദേശിയായ കൃഷ്ണന്‍ ഏതാനും വര്‍ഷം മുമ്പാണ് കല്യോട്ട് താമസമാക്കിയത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബുധനാഴ്ച രാവിലെ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ട് അരയില്‍ കെട്ടിയ ശേഷം ഉടുമുണ്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. ഇയാള്‍ ഉപയോഗിക്കുന്ന പണിയായുധമായ കത്തിയും ചെരിപ്പും മൃതദേഹം ഉണ്ടായ സ്ഥലത്തിലും കുറച്ചകലെയായാണ് കാണപ്പെട്ടത്.

അതുകൊണ്ടു തന്നെ കൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

സരസ്വതിയാണ് ഭാര്യ. മക്കള്‍: ഹരിപ്രസാദ്, പ്രസീത. സഹോദരന്‍: പത്മനാഭന്‍.ഇ'റ്റ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.