കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോടും കണ്ണൂരും വ്യാപകമായി കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. ഒരാൾ തന്നെ രണ്ട് തവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.[www.malabarflash.com]
പോളിങ് ഓഫീസറുടെ സഹായത്തോടെയാണ് സ്ത്രീ വോട്ടർ കള്ളവോട്ട് ചെയ്തത്. ബൂത്തിൻെറ വാതിലടച്ച ശേഷമാണ് രണ്ടാമത്തെ വോട്ട് നടന്നത്.
കണ്ണൂരിൽ ജനപ്രതിനിധിയും കള്ളവോട്ടുകാരിൽ ഉൾപ്പെട്ടിട്ടുെണ്ടന്ന് കോൺഗ്രസ് ആരോപിച്ചു. കണ്ണൂർ ചെറുതാഴം പഞ്ചായത്തംഗം സെലീന എം.പിയാണ് കള്ളവോട്ട് ചെയ്തത്.

സംഭവത്തെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലാകലക്ടർമാരിൽ നിന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട് തേടി. വിഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment