ഉദുമ: എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി ഡിവൈഎഫ‌്ഐ ഉദുമ മണ്ഡലം കമ്മിറ്റിയുടെ ഫ‌്ളാഷ‌് മോബ‌് ആൻഡ‌് പാട്ടുവണ്ടിക്ക‌് ഉദുമ മണ്ഡലത്തിൽ ആവേശകരമായ സ്വീകരണം.[www.malabarflash.com]
ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ബി സി പ്രകാശൻ ലീഡറും ജില്ലാ കമ്മിറ്റിയംഗം സി മണികണ‌്ഠൻ മാനേജറുമായുള്ള പാട്ടുവണ്ടിക്ക‌് അമ്പലത്തറയിൽ പാർലമെന്റ‌് മണ്ഡലം കൺവീനർ ടി വി രാജേഷ‌് എംഎൽഎ പ്ലാഗ‌് ഓഫ‌് ചെയ‌്തു. അനീഷ് പുല്ലൂർ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗങ്ങളായ ബി വൈശാഖ്, മിരാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. അനൂപ് അമ്പലത്തറ സ്വാഗതം പറഞ്ഞു.
പെരിയ, പെരിയാട്ടടുക്കം, ബേക്കൽ, പാലക്കുന്ന‌്, ഉദുമ, മേൽപറമ്പ‌്, കോളിയടുക്കം, ചട്ടഞ്ചാൽ, ബോവിക്കാനം, അഡൂർ, പടുപ്പ‌്, -കുറ്റിക്കോൽ, മുന്നാട‌്, - കുണ്ടംകുഴി എന്നീ കേന്ദ്രങ്ങളിലെ പരിപാടികൾ അവതരണത്തിന‌് ശേഷം പാട്ടുവണ്ടി കൊളത്തൂരിൽ സമാപിച്ചു.
No comments:
Post a Comment