Latest News

കെ സുധാകരന്റെ വീഡിയോ സത്രീത്വത്തെ അപമാനിക്കുന്നത്; നടപടി വേണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സുധാകരന്‍ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഇക്കാര്യത്തില്‍ സുധാകരനെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് നിര്‍ദേശം നല്‍കി.[www.malabarflash.com]

ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന ക്യാപ്ഷനോടെ പുറത്തിറക്കിയ വീഡിയോയാണ് നടപടിക്കാധാരം. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. 

വീഡിയോ സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതും കടുത്ത സ്ത്രീ വിരുദ്ധവുമാണെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെതിരെ കേസെടുക്കണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.