Latest News

തിരുവനന്തപുരം വിമാനത്താവളത്തിൽ ഏഴ്​ കിലോ സ്വർണം പിടികൂടി; കാസര്‍കോട് സ്വദേശി അടക്കം ഏഴുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 7.05 കി​ലോ സ്വ​ർ​ണം ര​ണ്ട്​ സം​ഘ​ങ്ങ​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി.വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 2.30ന് ​അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ൽ​നി​ന്ന്​ അ​ഞ്ചേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണ​വും​ രാ​വി​ലെ കൊ​ളം​ബോ​യി​ൽ​നി​െ​ന്ന​ത്തി​യ ശ്രീ​ല​ങ്ക​ൻ എ​യ​ർ​വേ​സ്​ യു.​എ​ൽ 16 വി​മാ​ന​ത്തി​ൽ​നി​ന്ന്​ 1.3 കി​ലോ സ്വ​ർ​ണ​വു​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​രു സം​ഭ​വ​ങ്ങ​ളി​ലു​മാ​യി ഏ​ഴു​പേ​രെ പി​ടി​കൂ​ടി.[www.malabarflash.com]

എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ൽ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം ഡ​യ​റ​ക്ട​ർ ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ് (ഡി.​ആ​ർ.​ഐ) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​തി​ന്​ ര​ണ്ട്​ കോ​ടി​യോ​ളം രൂ​പ വി​ല​വ​രും. കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ഇ​ബ്രാ​ഹിം മ​ൻ​സൂ​ർ (33), എ​റ​ണാ​കു​ളം സ്വ​ദേ​ശി ക​ണ്ണ​ൻ (30), വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് ഹാ​ൻ​ഡി​ലി​ങ് ഏ​ജ​ൻ​സി​യാ​യ എ​യ​ർ ഇ​ന്ത്യ സാ​റ്റ്‌​സി​ലെ ക​സ്​​റ്റ​മ​ർ സ​ർ​വി​സ് ഏ​ജ​ൻ​റും ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ്​ ഷി​നാ​സ്​ (33) എ​ന്നി​വ​ർ​ പി​ടി​യി​ലാ​യി. 116 ഗ്രാം ​തൂ​ക്ക​മു​ള്ള 50 ബി​സ്‌​ക​റ്റു​ക​ളാ​യാ​ണ്​ സ്വ​ർ​ണം ക​ട​ത്തി​യ​ത്.

റ​ൺ​വേ​യി​ൽ​നി​ന്ന് ടെ​ർ​മി​ന​ലി​ലേ​ക്ക് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന ബ​സി​ൽ​വെ​ച്ച് സ്വ​ർ​ണം കൈ​മാ​റ​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണം ക​ട​ത്തു​ന്ന സം​ഘം മു​ഹ​മ്മ​ദ് ഷി​നാ​സു​മാ​യി നേ​രത്തെ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് മു​ഹ​മ്മ​ദ് ഷി​നാ​സ് വി​മാ​ന​ത്തി​ന​ടു​ത്തെ​ത്തി. ടെ​ർ​മി​ന​ലി​ലേ​ക്ക് വ​ര​വെ ബ​സി​ൽവെ​ച്ച് ഷി​നാ​സി​ന് സ്വ​ർ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​റു​ത്ത ടേ​പ്പി​ൽ പൊ​തി​ഞ്ഞാ​ണ് ഇ​വ കൈ​മാ​റി​യ​ത്. സ്വ​ർ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ​ത്തി​ക്ക​ലാ​യി​രു​ന്നു ഷി​നാ​സി​ന്റെ  ചു​മ​ത​ല.

യാ​ത്ര​ക്കാ​ർ പു​റ​ത്തു​പോ​കു​ന്ന വ​ഴി​യി​ലൂ​ടെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലെ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് സം​ഘ​ത്തി​ന് കൈ​മാ​റ​ലു​മാ​യി​രു​ന്നു ല​ക്ഷ്യം. ഒ​രു കി​ലോ സ്വ​ർ​ണം പു​റ​ത്തെ​ത്തി​ക്കാ​ൻ 50,000 രൂ​പ​യാ​ണ് ഷി​നാ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത​ത്രെ. മൂ​ന്നു​വ​ർ​ഷ​മാ​യി ക​സ്​​​റ്റ​മേ​ഴ്‌​സ് സ​ർ​വി​സ് ഏ​ജ​ൻ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​യാ​ൾ മു​മ്പ്​ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നും അന്വേ ഷി​ക്കു​ന്ന​താ​യി ഡി.​ആ​ർ.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളെ  വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ശ്രീ​ല​ങ്ക​ൻ എ​യ​ർ​വേ​സി​ൽ എ​ത്തി​ച്ച 33 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സാ​ണ്​ പി​ടി​കൂ​ടി​യ​ത്. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ സെ​ഗു അ​ബ്​​ദു​ല്ല, മു​ഹ​മ്മ​ദ് അ​ലി, ജാ​ഫി​ർ അ​ഷ​റ​ഫ്, തൃ​ച്ചി സ്വ​ദേ​ശി അ​ല്ല​പി​ച്ചൈ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​വ​രി​ൽ​നി​ന്ന്​ പേ​സ്​​റ്റ്​ രൂ​പ​ത്തി​ലാ​ക്കി​യ 1.3 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.

എ​യ​ർ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ഡെപ്യൂ​ട്ടി ക​മീ​ഷ​ണ​ർ കൃ​ഷ്ണേ​ന്ദു രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ ഹ​രീ​ന്ദ്ര​നാ​ഥ്, സൂ​പ്ര​ണ്ടു​മാ​രാ​യ രാ​ധ, സ​ജീ​വ്, റ​സ്നീ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ പ്ര​ഫു​ൽ എ​ന്നി​വ​രാ​ണ്​ പ​രി​ശോ​ധ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.