ഷാര്‍ജ: കാറിന്റെ ഡിക്കിയില്‍ പെട്ടുപോയ കുഞ്ഞിനെ ഷാര്‍ജ പോലിസും സിവില്‍ ഡിഫന്‍സ് സംഘവും രക്ഷപ്പെടുത്തി. രണ്ടര വയസ്സുള്ള കുഞ്ഞിനെ കാണാതായ വിവരം രക്ഷിതാക്കള്‍ അറിയിച്ച ഉടനെ ഷാര്‍ജ പോലിസും സിവില്‍ ഡിഫന്‍സ് സംഘവും സംഭവ സ്ഥലത്തെത്തി വീട്ടിലും പരിസരത്തും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.[www.malabarflash.com]
വിശദമായി പരിശോധിച്ചപ്പോള്‍ കാറിന്റെ ഡിക്കിയില്‍ നിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു. വീട്ടിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ തുറന്നുകിടന്നിരുന്ന ഡിക്കിയില്‍ കയറിയ കുട്ടിയെ ആരും കണ്ടിരുന്നില്ല. വീട്ടുകാര്‍ അകത്ത് നോക്കാതെ ഡിക്കി അടക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വേണ്ട ചികില്‍സ നല്‍കുകയുമായിരുന്നു.
തക്ക സമയത്ത് എത്തി കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഷാര്‍ജ പോലിസിനെയും സിവില്‍ ഡിഫന്‍സ് സംഘത്തെയും രക്ഷിതാക്കളും ബന്ധുക്കളും പ്രശംസിച്ചു
No comments:
Post a Comment