ഷാര്‍ജ: ഷാര്‍ജയില്‍ താമസ കേന്ദ്രത്തില്‍ നിന്ന് വീണ് ഏഷ്യക്കാരിയായ യുവതി മരിച്ചു. 28കാരിയാണ് കഴിഞ്ഞ ദിവസം രാവിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.[www.malabarflash.com]
സംഭവമറിഞ്ഞയുടന്‍ പോലീസ്, പാരാമെഡിക്സ് സംഘങ്ങള്‍ സ്ഥലത്തെത്തി. യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി ഉടനെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി വിശദ പരിശോധനകള്‍ നടത്തണമെന്ന് ഷാര്‍ജ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി വിശദ പരിശോധനകള്‍ നടത്തണമെന്ന് ഷാര്‍ജ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
No comments:
Post a Comment