Latest News

ഫോ​ണ്‍​വി​ളി​യി​ൽ സം​ശ​യം; കൊ​ച്ചി​യി​ൽ വീ​ട്ട​മ്മ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു

കൊ​ച്ചി: ക​ണ്ണ​മാ​ലി​യി​ൽ വീ​ട്ട​മ്മ​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ണ്ണ​മാ​ലി കു​തി​രൂ​ർ​ക്ക​രി വ​ലി​യ​വീ​ട്ടി​ൽ​പ​റ​മ്പ് ഷേ​ളി (44) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് സേ​വ്യ​ർ (67) നെ ​വെ​ള്ളി രാ​വി​ലെ ക​ണ്ണ​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.[www.malabarflash.com]

രാ​ത്രി വൈ​കി​യു​ള്ള ഫോ​ണ്‍ വി​ളി​യി​ൽ സം​ശ​യം ആ​രോ​പി​ച്ചാ​ണു പ്ര​തി കൃ​ത്യം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്ത​കാ​ല​ത്താ​യി ഷേ​ർ​ളി മ​റ്റാ​ര​യോ നി​ര​ന്ത​ര​മാ​യി ഫോ​ണ്‍ ചെ​യ്യാ​റു​ണ്ടെ​ന്നും അ​തു നി​ർ​ത്ത​ണ​മെ​ന്നും താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഷേ​ളി അ​ത് കൂ​ട്ടാ​ക്കി​യി​ല്ല. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി ഫോ​ണ്‍ വി​ളി​ക്കു​ന്ന​ത് ക​ണ്ട പ്ര​തി മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങു​ക​യും മേ​ല​ൽ ഫോ​ണ്‍ വി​ളി​ക്ക​രു​തെ​ന്ന് താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു.

ഇ​നി​യും താ​ൻ ഫോ​ണ്‍ വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​രു​വ​രും വാ​ക്കേ​റ്റ​മാ​യി. ത​ർ​ക്കം മൂ​ർ​ച്ഛി​ച്ച​തോ​ടെ സേ​വ്യ​ർ ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കു​ക​യും തോ​ർ​ത്ത് കൊ​ണ്ട് ക​ഴു​ത്തി​ൽ വ​രി​ഞ്ഞു​മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഈ ​സ​മ​യം മ​ക​ൻ ഉ​ണ്ണി (19) വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ചാ​യ്പ്പി​ൽ ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. പു​ല​ർ​ച്ചെ സേ​വ്യ​ർ ത​ന്നെ​യാ​ണു വി​വ​രം പോ​ലീ​സി​ൽ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. പേ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും തു​ണി​ക​ൾ സ​ഞ്ചി​യി​ലാ​ക്കി ക​ട​ന്നു​ക​ള​യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു സേ​വ്യ​ർ. പോ​ലീ​സ് എ​ത്തി​യ ശേ​ഷ​മാ​ണ് അ​മ്മ കൊ​ല്ല​പ്പെ​ട്ട വി​വ​രം മ​ക​ൻ അ​റി​ഞ്ഞ​ത്.

സേ​വ്യ​റും ഷേ​ളി​യും ത​മ്മി​ൽ ഫോ​ണ്‍ വി​ളി​യു​ടെ പേ​രി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെ​ന്ന് മ​ക​ൻ പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​കെ​യാ​ണ്. സി​ഐ കെ.​എ​ൽ. സ​ജി​മോ​ൻ, എ​സ്ഐ വി​ല്യം​സ്, എ​എ​സ്ഐ അ​ഭി​ജി​ത്ത്, സേ​വ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.