Latest News

വയനാട്ടി​ൽ വീ​ടി​നുള്ളിൽ സ്ഫോ​ട​നം: യു​വ​തി​യും സു​ഹൃ​ത്തും മ​രി​ച്ചു

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: വ​​യ​​നാ​​ട് നാ​​​യ്ക്ക​​​ട്ടി​​​യി​​​ൽ വീ​​​ടി​​​ന​​​ക​​​ത്തു സ്ഫോ​​​ട​​​ക​​​വ​​​സ്തു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് യു​​​വ​​​തി​​​യും കു​​​ടും​​​ബ​​​സു​​​ഹൃ​​​ത്തും മ​​​രി​​​ച്ചു. നാ​​​യ്ക്ക​​​ട്ടി ഇ​​​ള​​​വ​​​ന (ചെ​​​രു​​​വി​​​ൽ) അ​​​ബ്ദു​​​ൽ നാ​​​സ​​​റി​​​ന്‍റെ ഭാ​​​ര്യ അം​​​ല (അ​​​മ​​​ൽ-36), മൂ​​​ല​​​ങ്കാ​​​വ് എ​​​റ​​​ളോ​​​ട്ടു​​​കു​​​ന്നി​​​ൽ പെ​​​രു​​​ങ്ങോ​​​ട്ടി​​​ൽ ബെ​​​ന്നി (48) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

നാ​​​യ്ക്ക​​​ട്ടി​​​യി​​​ലെ അ​​​ക്ഷ​​​യ​​​കേ​​​ന്ദ്രം ഉ​​​ട​​​മ​​​യാ​​ണ് അം​​ല. വി​​​വാ​​​ഹി​​​ത​​​നും ര​​​ണ്ടു മ​​​ക്ക​​​ളു​​​ടെ പി​​​താ​​​വു​​​മാ​​​ണ് ബെ​​​ന്നി. വെളളിയാഴ്ച ഉ​​​ച്ച​​​യ്ക്ക് ഒ​​ന്നേ​​കാ​​ലോ​​ടെ അ​​​ബ്ദു​​​ൽ​​​നാ​​​സ​​​റി​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണ് നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ സം​​​ഭ​​​വം.​ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഇ​​​രു​​​വ​​​രു​​​ടെ​​​യും ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ൾ ചി​​​ന്നി​​​ച്ചി​​​ത​​​റി.

സ്ഫോ​​​ട​​​നം ന​​​ട​​​ന്ന​​​പ്പോ​​​ൾ അ​​​ബ്ദു​​​ൽ​​​നാ​​​സ​​​ർ പ​​​ള്ളി​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു​​​വ​​​യ​​​സു​​​ള്ള ഇ​​​ള​​​യ മ​​​ക​​​ൾ ആ​​​യി​​​ഷ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു അം​​ല​​യ്ക്കു പു​​​റ​​​മേ വീ​​​ട്ടി​​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ചി​​​ന്ന​​​ച്ചി​​​ത​​​റി​​​യ അം​​ല​​യു​​ടെ​​യും ബെ​​​ന്നി​​​യു​​​ടെ​​​യും ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും ര​​​ക്ത​​​വും ആ​​​യി​​​ഷ​​​യു​​​ടെ ദേ​​​ഹ​​​ത്തു തെ​​​റി​​​ച്ചു. ദേ​​​ഹ​​​ത്തു കെ​​​ട്ടി​​​വ​​​ച്ച സ്ഫോ​​​ട​​​ക​​​വ​​​സ്തു അം​​ല​​യെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ച് ബെ​​​ന്നി പൊ​​​ട്ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

ആ​​​ശാ​​​രി​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യ ബെ​​​ന്നി നാ​​​യ്ക്ക​​​ട്ടി​​​യി​​​ൽ ഫ​​​ർ​​​ണി​​​ച്ച​​​ർ ഷോ​​​പ്പ് ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. അ​​​ബ്ദു​​​ൽ​​​നാ​​​സ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​വു​​​മാ​​​യി ഇ​​​യാ​​​ൾ​​​ക്കു ദീ​​​ർ​​​ഘ​​​കാ​​​ല സൗ​​​ഹൃ​​​ദ​​​മു​​​ണ്ട്.

അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​സ്പി കെ.​​​കെ. മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി. സ്ഫോ​​​ട​​​ക​​​വ​​​സ്തു​​വി​​ദ​​ഗ്ധ​​രും വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും സ്ഥ​​​ല​​​ത്തു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ബെ​​​ന്നി​​​യു​​​ടെ ക​​​ട​​​യി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം. അ​​​ഫ്രൂ​​​സ, അ​​​ഫ്രീ​​​ന എ​​​ന്നി​​​വ​​​രാ​​​ണ് അം​​ല​​യു​​ടെ മ​​​റ്റു​​​ മ​​​ക്ക​​​ൾ. റീ​​​ന​​​യാ​​​ണ് ബെ​​​ന്നി​​​യു​​​ടെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: അ​​​ല​​​ൻ, അ​​​യോ​​​ണ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.