മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നു വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽനിന്ന് തിങ്കളാഴ്ച രാവിലെ 8.15ന് എത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനയാത്രക്കാരനായ കാസര്‍കോട് സ്വദേശി ഹൈദരലിയിൽനിന്നാണു ആകെ 817 ഗ്രാമുള്ള മൂന്നു സ്വർണ ചെയിനുകൾ പിടികൂടിയത്.[www.malabarflash.com]
സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ യുവാവിനെ പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച നിലയിൽ ചെയിനുകൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം മസ്കറ്റിൽനിന്നെത്തിയ യുവാവിൽനിന്നു 2.8 കിലോഗ്രാം സ്വർണ ബിസ്കറ്റുകൾ പിടികൂടിയിരുന്നു.

No comments:
Post a Comment