കണ്ണൂർ: കണ്ണൂർ പയ്യാന്പലം ബീച്ചിൽ യുവതിക്കുനേരേ ആക്രമണം. സാരമായി പരിക്കേറ്റ പള്ളിക്കുന്ന് സ്വദേശിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത പള്ളിക്കുന്ന് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെയാണ് തള്ളിയിട്ടു പരിക്കേൽപ്പിച്ചത്.[www.malabarflash.com]
കൈയെല്ല് പൊട്ടിയ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ചിറക്കൽ മുക്കണ്ണൻ ഹൗസിൽ എം. നവാസ് (36), പാപ്പിനിശേരി എംഎം ഹോസ്പിറ്റലിനു സമീപത്തെ കെ. ഹൗസിൽ മുഹമ്മദലി (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച വൈകുന്നേരം 4.30 ന് പയ്യാന്പലം ബീച്ചിലായിരുന്നു സംഭവത്തിന് തുടക്കം. പള്ളിക്കുന്ന് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയും സുഹൃത്തും പയ്യാന്പലത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ സമീപത്തായി രണ്ടു പെൺകുട്ടികളും വന്നിരുന്നു. ഈസമയം ബുള്ളറ്റിലെത്തിയ രണ്ടു യുവാക്കൾ സംസാരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളോട് മോശമായി പെരുമാറി.
ഇതു ശ്രദ്ധയിൽപ്പെട്ട പള്ളിക്കുന്ന് സ്വദേശിനി യുവാക്കളെ ചോദ്യംചെയ്തു. ഇതോടെ ക്ഷുഭിതരായ യുവാക്കൾ പള്ളിക്കുന്ന് സ്വദേശിനിക്കും സുഹൃത്തിനുംനേരേ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ പള്ളിക്കുന്ന് സ്വദേശിനിയെ മുകളിൽനിന്ന് താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷം അക്രമിസംഘം ബുള്ളറ്റുമായി കടന്നുകളഞ്ഞു.
വാഹനത്തിന്റെ നന്പർ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഉടമയെ കണ്ടെത്തിയെങ്കിലും സുഹൃത്തുക്കളാണ് വാഹനവുമായി പോയതെന്നു വ്യക്തമായി. തുടർന്ന് പോലീസ് പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാപ്പിനിശേരിയിൽ വച്ച് ഇരുവരും വലയിലാകുന്നത്.

No comments:
Post a Comment