മട്ടന്നൂർ: പരിയാരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി വിദ്യാർഥിക്കു പരിക്ക്. ബുധനാഴ്ച വൈകുന്നേരം 6.30 ന് പെരുവയൽക്കരി-പുലിയങ്ങോട് റോഡരികിലെ പറമ്പിലായിരുന്നു സ്ഫോടനം.[www.malabarflash.com]
കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ചപ്പുചവറുകൾക്കിടയിൽനിന്നു ലഭിച്ച സ്റ്റീൽ പാത്രം തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തും കൈക്കും പരിക്കേറ്റ വിദ്യാർഥിയെ മട്ടന്നൂരിലേയും തുടർന്ന് കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു.
മട്ടന്നൂർ എസ്ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ സ്ഫോടനസ്ഥലത്തുനിന്ന് സ്റ്റീലിന്റെ ചീളുകൾ കണ്ടെത്തി.
മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർഥിയും പെരുവയൽക്കരിയിലെ വിജയൻ-പുഷ്പ ദമ്പതികളുടെ മകനുമായ കെ. വിജിലിനാണ് (14) പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ചപ്പുചവറുകൾക്കിടയിൽനിന്നു ലഭിച്ച സ്റ്റീൽ പാത്രം തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തും കൈക്കും പരിക്കേറ്റ വിദ്യാർഥിയെ മട്ടന്നൂരിലേയും തുടർന്ന് കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു.
മട്ടന്നൂർ എസ്ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ സ്ഫോടനസ്ഥലത്തുനിന്ന് സ്റ്റീലിന്റെ ചീളുകൾ കണ്ടെത്തി.
No comments:
Post a Comment