പെരുമ്പാവൂര്‍: കാർ വാടക നല്‍കാത്തതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘത്തെ പോലീസ് പിടികൂടി.[www.malabarflash.com]
പാലക്കാട് സ്വദേശികളായ കപ്പൂർ തുറക്കാട്ട് അർഷാദ് (23), കല്ലടത്തൂർ കിഴക്കേക്കര ദീപു (27), പട്ടിത്തറ ആലക്കശേരി വിജയൻ (29), പടിഞ്ഞാറേക്കുടി മേലപറന്പിൽ ഹസൻ (28), തൃത്താല മങ്ങാട്ടുപറന്പിൽ സെയ്ദുമുഹമ്മദ് (23), പാറക്കുളം കണ്ടുപറന്പിൽ മുഹമ്മദ് (38), ആലൂർ തോട്ടംവളപ്പിൽ അജീഷ് (27), ചെന്നക്കോട്ടിൽ ഷിബിൻ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശി ആനക്കര എഡബ്ല്യുഎച്ച് കോളജിനു സമീപം താമസിക്കുന്ന തൊണ്ടിപറന്പിൽ സജിത്തിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.
ചൊവ്വാഴ്ച വൈകിട്ട് 4.30ന് എംസി റോഡിൽ താന്നിപ്പുഴയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജിത്ത് ജോലി ചെയ്യുന്ന താന്നിപ്പുഴയിലെ ഹോട്ടലിൽ നിന്ന് എട്ടംഗ സംഘം സജിത്തിനെ വാഹനത്തിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. ഉടൻ ഹോട്ടൽ ഉടമ പോലീസിൽ വിവരമറിയിക്കുകയും അങ്കമാലിയിൽ വച്ചു പ്രതികളെ പിടികൂടുകയും ചെയ്തു.

വാഹനത്തിന്റെ വാടക നൽകാത്തതുമായി ബന്ധപ്പെട്ട വൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
No comments:
Post a Comment