Latest News

കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബോംബ് കണ്ടെത്തി

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. എ​ട​ക്കാ​ട് യു​പി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് രണ്ടു ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്.[www.malabarflash.com]

ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന. പുലർച്ചെ നാലോടെ എത്തി പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.