Latest News

അവഹേളന വിഡിയോ: കെ.സുധാകരനെതിരെ കേസ്

കണ്ണൂർ: എൽഡിഎഫ് സ്ഥാനാർഥിയായ പി.കെ. ശ്രീമതിയെ അവഹേളിക്കുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കെ.സുധാകരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.[www.malabarflash.com] 

സ്ത്രീത്വത്തെ അപമാനിച്ചെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കെ.കെ.രാഗേഷ് എംപി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരസ്യം തയ്യാറാക്കുകയും പരാതികൾ ഉയർന്നിട്ടും ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും സിപിഎം പരാതി നൽകിയിരുന്നു. 

സംഭവത്തിൽ കെ.സുധാകരനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ താക്കീത് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കലും മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണിതെന്നു കമ്മിഷൻ നിരീക്ഷിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.