കേരളത്തിൽ എല്ലാവർക്കും കെ.എം. മാണി മാണിസാറായിരുന്നു.നിയമസഭയിൽ മിക്കവാറും നേതാക്കൾ അദ്ദേഹത്തെ സാറെന്ന് വിളിച്ചു. സാക്ഷാൽ എ.കെ ആന്റണിയും പിണറായി വിജയനും അദ്ദേഹത്തെ മാണിസാർ എന്ന് പരാമർശിച്ചു കേട്ടിട്ടുണ്ട്. വിമർശിക്കുന്പോഴും ആക്ഷേപം ഉന്നയിക്കുന്പോഴും മാത്രമാണ് കെ.എം. മാണി എന്ന് പരാമർശിക്കപ്പെടുക. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനും അദ്ദേഹം മാണിസാറായിരുന്നു.[www.malabarflash.com]
കേരള കോണ്‍ഗ്രസിൽ ആരംഭകാലത്ത് ഒരു സാറാണുണ്ടായിരുന്നത്. കെ.എം ജോർജ്. പിന്നീട് മാണിയുടെ നേതൃത്വത്തിൽ ഒരു കൂട്ടർ പ്രത്യേക ഗ്രൂപ്പായപ്പോൾ 1975 കളിൽ അവർ കെ.എം. മാണിയെ മാണി സാർ എന്ന് വിളിച്ചു തുടങ്ങി എന്ന് ആ ഗ്രൂപ്പിലെ ശക്തനായിരുന്ന ജോർജ് ജെ. മാത്യു ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഏതായാലും അന്നു മുതൽ കുഞ്ഞുമാണി മാണി സാറായി.
ആ മാണിസാർ ഓരോ ചുവടിലും വളരുകയായിരുന്നു. ചുറ്റും നിന്നവരിൽ പലരും വളരുകയും കരുത്തരാവുകയും ചെയ്യുന്നതിനനുസരിച്ച് തങ്ങൾ പറയുന്നത് പാർട്ടിയിൽ നടക്കുന്നില്ലെന്നും മാണിയും മാണിയോട് ഒപ്പം നിൽക്കുന്നവരും തയാറാക്കുന്ന തിരക്കഥ അനുസരിച്ചു മാത്രമാണ് കാര്യങ്ങൾ നടക്കുന്നതെന്നും പറഞ്ഞ് പ്രഗത്ഭരായ അവരിൽ പലരും പാർട്ടി വിട്ടുകൊണ്ടിരുന്നതും മാണി സാറിനെ പാർട്ടിയിൽ അനുദിനം കൂടുതൽ കരുത്തനാക്കി.
അവർ വിട്ടിടത്തും പോയടത്തും അവർ ആഗ്രഹിച്ച ഗുണം അതുമൂലം ഉണ്ടായില്ല എന്നതു ചരിത്രം. കേരളരാഷ്ട്രീയത്തിൽ കത്തിജ്വലിക്കേണ്ടിയിരുന്ന പലരും കരിന്തിരികളായി. മാണിക്കും എത്തേണ്ട ഒൗന്നത്യത്തിൽ എത്താനായില്ല. എങ്കിലും പാർട്ടി കാര്യങ്ങൾക്ക് എത്ര സമിതികൾ ഉണ്ടായാലും അവസാന തീരുമാനം മാണി സാറിന് വിടേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തി.
മാണിയെ മുന്നണിയിലെ ഘടകകക്ഷികൾക്കും എതിരാളികൾക്കും ഭയമായിരുന്നു. മാണിയുടെ നീക്കങ്ങൾ എന്താകുമെന്ന് പ്രവചിക്കാനാകാതെ അവർ കുഴങ്ങി. അതുകൊണ്ട് പാർട്ടിയിലെ മാണി വിരുദ്ധർക്ക് മുന്നണിയിലെയും പുറത്തെയും പാർട്ടികളുടെയും മാധ്യമങ്ങളുടെയും പിന്തുണ ലഭിച്ചു. മാണിയെ ദുർബലനാക്കി പാളയം വിട്ടുകഴിയുന്പോൾ പുത്തൻ കൂട്ടുകാരും ബൈപറയും.
വളരുകയും പിളരുകയും ചെയ്യുക ഏതാണ്ട് പതിവായ പാർട്ടിയിൽനിന്നു മിക്കവാറും പേർ മാണിയെ വിട്ടു വേറെ ഗ്രൂപ്പുകളിലേക്കും പാർട്ടികളിലേക്കും പോയിട്ടുണ്ട്. അവരിൽ ബാലകൃഷ്ണ പിള്ളയും ടി.എം. ജേക്കബും പോലുള്ളവരും പെടുന്നു. കേരള കോണ്‍ഗ്രസ് പിരിച്ചു വിട്ട് പിള്ള ജനതാ പാർട്ടിയിലും ജേക്കബ് കരുണാകരന്റെ ഡിഐസിയിലും ലയിച്ചിട്ടുണ്ട്. അവിടെയും തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ അവർ പാർട്ടി പുനരുദ്ധരിച്ചിട്ടും ഉണ്ട്. മാണിയെ വിട്ടുപോയവരിൽ പലരും പല വട്ടം വീണ്ടും തിരിച്ചു വരികയും മടങ്ങുകയും ഒക്കെ ചെയ്തിട്ടുണ്ട്. വിട്ടുപോയവർ തിരിച്ചുവരുന്പോൾ സന്തോഷത്തോടെ സ്വീകരിക്കാനും അവർ ആഗ്രഹിക്കുന്ന പദവി കൊടുത്തില്ലെങ്കിലും സാധിക്കുന്ന പദവികളിൽ പ്രതിഷ്ഠിക്കാനും എല്ലാം അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആരെക്കുറിച്ചും അദ്ദേഹം സംസ്കാരമില്ലാത്ത വാക്കുകൾ പറയാറില്ല. അദ്ദേഹത്തെക്കുറിച്ച് വളരെ മോശമായി പറയുന്പോഴും മറുപടി കൊടുക്കാറേ ഇല്ല.
ലോനപ്പൻ നന്പാടനെ പോലെ ഒരിക്കലും മടങ്ങാത്തവരും ഉണ്ട്. മാണിയെ വിട്ട് ഭാരതീയ ജനതാപാർട്ടിയുടെ സഹയാത്രികനായ പി.സി. തോമസ് 2018ൽ കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തിന് മാണി സാർ വീണ്ടും നേതൃത്വം കൊടുക്കണമെന്ന് അഭ്യർഥിച്ചു.
മാണിയെ വിട്ട് കോണ്‍ഗ്രസിൽ ചേർന്നവരിൽ ജോർജ് ജെ. മാത്യു എന്ന അപ്പച്ചൻ കാഞ്ഞിരപ്പള്ളിയിൽനിന്നും എൻ ശക്തൻ കോവളം നേമം മണ്ഡലങ്ങളിൽനിന്നും എംഎൽഎമാരായി. ഇവരിൽ അപ്പച്ചനും ശക്തനും സത്യപ്രതിജ്ഞയ്ക്കു നിയമസഭയിലേക്ക് പോയത് മാണിക്കൊപ്പം അദ്ദേഹത്തിന്റെ കാറിലായിരുന്നു.
മാണിയുടെ കോണ്‍ഗ്രസ് നാളുകൾ മുതൽ സഹപ്രവർത്തകനും വിശ്വസ്ഥനുമായിരുന്നു എം.എസ്. ജോസ്. 2018ൽ അദ്ദേഹത്തെ ജന്മനാടായ കുറവിലങ്ങാട്ട് വച്ചു കണ്ടപ്പോൾ മാണിസാറിന്റെ ഒരു ആഗ്രഹത്തെക്കുറിച്ച് പറഞ്ഞു. അക്കാലത്ത് ഒന്നിച്ചു കഷ്ടപ്പെട്ട എല്ലാവരെയും തന്നെ സഹായിക്കാനായി. ആരെങ്കിലും ബുദ്ധിമുട്ടുന്നതായി ജോസിന് അറിയാമോ? എല്ലാവരെയും ഒന്നു വിളിച്ചുകൂട്ടിയാലോ... നമുക്കൊന്ന് കൂടണ്ടേ... ജോസിന് ആ ദൗത്യം നിറവേറ്റാനായതായി അറിയില്ല. അതാണ് മാണിസാറിന്റെ മനസ്.

No comments:
Post a Comment