തലശ്ശേരി: ജില്ലാ മുസ്‌ലിംലീഗ് നേതാവും തലശ്ശേരി മുന്‍നഗരസഭാ കൗണ്‍സിറുമായ എ കെ മുസ്തഫ (52) കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മുന്‍നഗരസഭാ വൈസ് ചെയര്‍മാന്‍ പിലാക്കണ്ടി മുഹമ്മദലിയുടെ വീട്ടില്‍ വച്ചാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]
മാരിയമ്മന്‍ അല്‍മദ്‌റസത്തൂല്‍ എല്‍പി സ്‌കൂള്‍ ബൂത്തില്‍ തിരഞ്ഞെടുപ്പ് വോട്ട് ചെയ്ത ശേഷമായിരുന്നു പിലാക്കണ്ടിയില്‍ അദ്ദേഹം എത്തിയത്.
മുസ്‌ലിം ലീഗ് മുന്‍ ജില്ലാകൗണ്‍സിലറുമായിരുന്നു. രാഷ്ട്രീയത്തോടൊപ്പം കാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു മുസ്തഫ. ഗ്രീന്‍വിങ്‌സ് എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുത്തുവരികയായിരുന്നു.
കൈതേരിയില്‍ യു ബി അബുവിന്റേയും തലശ്ശേരി ചിറക്കരയിലെ എ കെ കുഞ്ഞാനുവിന്റേയും മകനാണ്. ഭാര്യ: ഇടയില്‍പീടികയിലെ ഷറീന. മക്കള്‍: റസാന. ഫാസിമത്തുല്‍ അഫ്രിന്‍, മുഹമ്മഹ് അഫ്‌നാന്‍. മരുമകന്‍: ജഷര്‍ (പെരിങ്ങാടി). സഹോദരങ്ങള്‍: എ.കെ അലി, ഇബ്രാഹീം, സുബൈദ, ഷാഹിദ, നൗഷാദ്, മുംതാസ്, നൗഫല്‍.
No comments:
Post a Comment