അഹമ്മദാബാദ്: ജങ്ക് ഫുഡായ ലെയ്‌സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യകേ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ്‌സിയുടെ നിയമ നടപടി.[www.malabarflash.com]
പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. തങ്ങളുടെ അനുമതിയില്ലാതെ ഇത്തരം കൃഷി ഇറക്കിയ ഒരോ കര്‍ഷകരും 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്‌സി ആവശ്യപ്പെടുന്നത്. ഇതിനെതിരെ വഡോദരയില്‍ കര്‍ഷക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
കഴിഞ്ഞ ഒമ്പതിന് പെപ്‌സി കമ്പനിയുടെ കേസ് പരിഗണിച്ച അഹമ്മദാബാദ് കൊമേഴ്‌സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സാമ്പിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്‌വാനിയെ കമ്മീഷണറായി നിയോഗിച്ച കോടതി നാളെ കേസ് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 26 വരെ കൃഷിയും വില്‍പനയും നിര്‍ത്തി വെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് കൊണ്ട് നൂറുകണക്കിന് കര്‍ഷകരും ശാസ്ത്രജ്ഞന്‍മാരും ആക്ടിവിസ്റ്റുകളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരായ കേസ് നിരുപാധികം പിന്‍വലിക്കണമെന്നും ചിപ്‌സ മാര്‍ക്കറ്റില്‍ നിന്നും കര്‍ഷകരെ ഇല്ലാതാക്കനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗുജറാത്തിലെ കര്‍ഷക സംഘടനാ നേതാവായ അംബുബായ് പട്ടേല്‍ പറഞ്ഞു.
FL 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്‌സ് ഉണ്ടാക്കുന്നതിനായി പെപ്‌സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് FC5 ട്രേഡ്മാര്‍ക്കില്‍ ഉത്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് കമ്പനി ഉത്പാദനം തുടങ്ങിയത്.

No comments:
Post a Comment