Latest News

‘പി എം മോദി’ തിരഞ്ഞെടുപ്പിന് ശേഷം തിയേറ്ററുകളിലെത്തിയാല്‍ മതിയെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കുന്ന പി എം മോദി സിനിമ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.[www.malabarflash.com] 

പി എം മോദിയെ കൂടാതെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെയും ജീവിതം പറയുന്ന സിനിമകളും റിലീസ് ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.

 വിവേക് ഒബ്‌റോയി മോദിയായി അഭിനയിക്കുന്ന സിനിമ നാളെ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. നേരത്തെ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രസിഡന്റ് സതീഷ് ഗെയ്ക്വാദും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായ റിലീസിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. Read more http://www.sirajlive.com/2019/04/10/363155.html

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.