Latest News

നിലമ്പൂരില്‍ ഉത്സവത്തിനിടെ മരം വീണ് മൂന്ന് മരണം

മലപ്പുറം: നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം. പൂളക്കപ്പാറ ആദിവാസി കോളനിയിലെ വെള്ളകന്‍, പുഞ്ചകൊല്ലി കോളനിയിലെ ശങ്കരന്‍, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. പൂളക്കപ്പാറ ആദിവാസി കോളനിയില്‍ ഉത്സവത്തിനിടെ ആയിരുന്നു അപകടം.[www.malabarflash.com]

വനാതിർത്തി ഗ്രാമത്തിലെ ആദിവാസി ഉത്സവത്തിനിടെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. അപകടത്തിൽ പെട്ട ആറുപേരെ നിലമ്പൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ദാരുണമായ സംഭവമാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.