Latest News

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: പന്തെടുക്കാൻ ശ്രമിക്കവേ കിണറ്റിൽ വീണു വിദ്യാർഥി മരിച്ചു. മണ്ണന്തല മുക്കോല മീനങ്കാണിവിള വീട്ടിൽ ആന്റണിയുടെ മകൻ കെവിൻ (15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.[www.malabarflash.com] 

വീടിനു സമീപത്തുള്ള പറമ്പിൽ കൂട്ടുകാർക്കൊപ്പം കളിക്കവെ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെയാണ് അപകടം. കാൽ വഴുതി കിണറ്റിൽ വീണ ബാലനെ നാട്ടുകാർ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.