Latest News

സഹോദരങ്ങള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കം

തൃക്കരിപ്പൂര്‍: സഹോദരങ്ങളെ വീട്ടിന് സമീപത്ത് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എളമ്പച്ചിയിലെ ശേഖരന്റെ മക്കളായ സ്വാമിനാഥന്‍ (50), സോമന്‍ (35), എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുള്ള എളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ റെയില്‍വേ അടിപ്പാലത്തിനടുത്ത് കണ്ടെത്തിയത്.[www.malabarflash.com]

മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. അധികം ആളുകള്‍ കടന്നുപോകാത്ത സ്ഥലത്തു നിന്നും ദുര്‍ഗന്ധം വമിക്കുന്നതുകണ്ട് പരിസരവാസികള്‍ ചെന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരെയും രണ്ടു ദിവസമായി കാണാറില്ലായിരുന്നു.

മദ്യപിക്കുന്ന ശീലമുള്ളതിനാല്‍ വീട്ടുകാര്‍ വേണ്ടത്ര അന്വേഷണം നടത്തുകയോ പോലീസില്‍ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല. സംഭവമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റെയില്‍വേ പാളത്തിലൂടെ നടന്നുവരികയായിരുന്ന ഇരുവരെയും തീവണ്ടി തട്ടിയതാകാമെന്നാണ് സംശയം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.