Latest News

ആത്മഹത്യാ ശ്രമം; രണ്ട് യുവതികള്‍ ഗുരുതര നിലയില്‍

പൊയ്‌നാച്ചി: ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത സംഭവങ്ങളിലായി ആത്മഹത്യക്ക് ശ്രമിച്ച രണ്ട് യുവതികളെ ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

കുണ്ടംകുഴി കുറ്റിയടുക്കത്തെ ജയന്റെ ഭാര്യ രജനി (32)യെ വീട്ടിനടുത്തുള്ള പറമ്പില്‍ വെള്ളിയാഴ്ച  രാവിലെയാണ് വിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് രജനി ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ബേത്തൂര്‍പാറ പത്തരക്കുണ്ടില്‍ രാഘവന്റെ മകള്‍ അഞ്ജന(19)യെ മണ്ണെണ്ണ കഴിച്ച് അവശനിലയില്‍ വെള്ളിയാഴ്ച  രാവിലെ വീട്ടിനകത്ത് കാണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ അഞ്ജനയെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.