Latest News

പുതിയ സുരക്ഷ; ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ട് എടുക്കാനാവില്ല

പുതിയ സുരക്ഷാ സംവിധാനമൊരുക്കി വാട്ട്‌സ്ആപ്പ് രംഗത്ത്. ചാറ്റ് ഓപ്ഷനിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇനി മുതല്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കില്ല. 2.19.71 അപ്ഡേറ്റഷനിലാണ് പുതിയ സംവിധാനം ഉപയോഗിക്കാനാകുക.[www.malabarflash.com]

ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയാതെ വരും. 

ഉപഭോക്താക്കളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.