Latest News

ചരിത്രത്തിലാദ്യമായി വിശുദ്ധ ഖുർആനിന്‍റെ ഓരോ പേജുകള്‍ക്കും പ്രത്യേകം വീഡിയോകളായി. ഓണ്‍ലൈനായി മനഃപ്പാഠമാക്കാന്‍ ആഗോള കര്‍മ പദ്ധതിയുമായി ഖലീല്‍ ദേളി

കാസര്‍കോട്‌: വിശുദ്ധ റമളാനിൽ മാനവരാശിക്ക് മാര്‍ഗ ദര്‍ശകമായി അവതരിച്ച ദൈവീകഗ്രന്ഥം വിശുദ്ധ ഖുര്‍ആനിന് കേരളത്തിൽ നിന്നും ഒരു പുതുചരിത്രം! ഈ റമളാനിൽ ഇതാദ്യമായി ഖുർആനിന്‍റെ ഓരോ പേജുകൾക്കും പ്രത്യേകം വീഡിയോകളുമായി എത്തിയിരിക്കുകയാണ് കാസര്‍കോട്‌ സ്വദേശി ഖലീൽ ദേളി.[www.malabarflash.com]

ലോകപ്രശസ്ത ഖുർആൻ പാരായണക്കാരുടെ ഹൃദയ ഹാരിയായ പാരായണത്തിനൊപ്പം ഖുർആൻ ഭാഗം ഹൈലൈറ്റ് ചെയ്ത് കാണിക്കുന്ന ഹൈ ഡെഫിനിഷൻ വീഡിയോകളുടെ ശൃംഖലയാണിത്. മൊബൈൽ സ്ക്രീൻ മുതൽ വലിയ പ്രൊജക്ടർ സ്‌ക്രീനിൽ വരെ ഭംഗിയായി ഫുൾസ്‌ക്രീനിൽ വീഡിയോകൾ വീക്ഷിക്കാനും ഒന്നിച്ചോതി പഠിക്കാനും കഴിയുന്നു.

Quran.surf (ഖുര്‍ആന്‍ ഡോട്ട് സര്‍ഫ്) എന്ന പേരിലുള്ള വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, ആണ്ട്രോയ്ട് ആപ് എന്നിവകളിലൂടെ ഇത് ലഭ്യമാണ്. www.quran.surf/app/ എന്ന ലിങ്കിലൂടെ ആപ് ഡൌണ്‍ലോഡ് ചെയ്യാനാവും.

ഓരോ സൂറത്തുകള്‍ക്കുമുള്ള പ്രത്യേകം വീഡിയോകൾ ആദ്യഘട്ടത്തിൽ തന്നെ തയ്യാറാക്കിയിരുന്നു. മികച്ച നിലവാരത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന വീഡിയോകളിലെ ഓരോ സ്ക്രീനിലും സൂറത്തിന്റെ പേരും ക്രമ നമ്പറും മുസ്ഹഫിലെ പേജ് നമ്പറും ജുസ്ഹ് നമ്പറും ഉൾപ്പെടുത്തിയിരിക്കുന്നു. റസ്മ് ഉസ്മാനി ലിപിയനുസരിച്ചുള്ള മുസ്ഹഫ് പ്രകാരം അഞ്ച് ലൈൻ മാത്രം ഒരു സ്ക്രീനില്‍ വരുന്നതിനാൽ വ്യക്തതക്ക് മാറ്റ് കൂടുന്നു.

മിഷാരി അൽ അഫാസി, സഅദ് അൽ ഗാമിദി എന്നീ രണ്ട് ലോകപ്രശസ്ത ഖാരിഉകളുടെ മുഴുവൻ സൂറത്തുകളുടെയും പേജുകളുടെയും പ്രത്യേകം പ്രത്യേകം വീഡിയോകൾ ഇതിലിപ്പോൾ ലഭ്യമാണ്.

പേജ് വീഡിയോകള്‍ ഉപയോഗപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ്‌ ശൃംഘലകൾ വഴി ആയിരങ്ങളെ ഹാഫിളുകളക്കാനുതകുന്ന (മനഃപ്പാഠമുള്ളവരാക്കാൻ) ബൃഹത്തായൊരു ആഗോള കര്‍മ പദ്ധതിയും "(WORLD WIDE ONLINE QUR’AN HIFZ PROGRAM - WWOQHP)" ഖുര്‍ആന്‍ ഡോട്ട് സര്‍ഫ് മുന്നോട്ട് വെക്കുന്നു. ജോയിന്‍ രജിഷ്ട്രേഷൻ സമര്‍പ്പിച്ച് ഇതിൽ അസോസിയേറ്റുകളാകുന്നവര്‍ക്ക് 604 പേജുകളുടെയും ലൈറ്റ് വേര്‍ഷൻ വീഡിയോകൾ ഡൌണ്‍ലോഡ് ചെയ്യാനാവും.

ഹൈ ഡെഫിനിഷൻ വീഡിയോകളെക്കാൾ ഫയൽ സൈസിൽ പതിനൊന്നു മടങ്ങ് വരെ ചെറുതായതാണ് ലൈറ്റ് വേര്‍ഷൻ വീഡിയോകള്‍. മൊബൈല്‍/ടാബ് സ്കീനിൽ വ്യക്തതക്ക് വളരെ കുറവില്ലാതെ തന്നെ ഇത് ദൃശ്യമാവും. ശരാശരി മൂന്ന്‍ മിനുട്ട് ദൈര്‍ഘ്യം വരുന്ന ഒരു പേജ് വീഡിയോക്ക് ഏകദേശം ഏഴ് എംബി മാത്രം സൈസ് വരുന്നതിനാല്‍ അനായസേന വാട്സ്ആപിലൂടെ ഇവ അയക്കാനുമാവും. ഒരു സെറ്റിലെ മൊത്തം പേജ് വീഡിയോകള്‍ക്കുമായി 4 ജിബി വരെ സൈസ് വരുന്നതിനാൽ ഇവ സ്റ്റോർ ചെയ്യാൻ എസ് ഡി കാര്‍ഡിലെ സ്പേസ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഏകദേശം ഇത്ര തന്നെ ഫയല്‍ സൈസിൽ രണ്ട് സെറ്റുകളിലെയും സൂറത്തുകളുടെയും ലൈറ്റ് വേര്‍ഷൻ വീഡിയോകളും ലഭ്യമാണ്.

WWOQHP നടത്തിപ്പ് വിശദീകരിക്കുന്ന 56 പേജ് വരുന്ന ഹാന്‍ഡ്‌ബുക്ക്‌ https://www.quran.surf/handbook/ എന്ന ലിങ്കിലൂടെ ലഭ്യമാണ്.


വാട്സ്ആപ് ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് (അസോസിയേറ്റുകൾക്ക്) അനായാസേന കോപ്പി ചെയ്ത് ഉപയോഗിക്കാനായി "ഗ്രൂപ്പിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മാതൃകാ മെസ്സേജ്", "പുതുതായി ചേര്‍ന്ന മെമ്പര്‍മാര്‍ക്കുള്ള വെല്‍കം മെസ്സേജ്", "ഹിഫ്സ് പ്രോഗ്രാം സിലബസ്", "ഓരോ വീഡിയോയ്കൊപ്പവും അയക്കാനുതകുന്ന – പേജ് ഇന്‍ഫോകൾ", "മെമ്പര്‍മാരെ ഇടയ്ക്കിടെ ഉണർത്താനുതകുന്ന മാതൃകാ ഗ്വൈഡ്-ലൈന്‍" തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. മെമ്പര്‍മാര്‍ക്ക് മനഃപ്പാഠ പുരോഗതി സ്വയം ട്രാക്ക് ചെയ്ത് വിലയിരുത്താനുതകുന്ന 52 പേജ് പിഡിഎഫ് ഫയലും അസോസിയേറ്റിനു ഓരോ മെമ്പറുടെയും കാര്യങ്ങള്‍ ട്രാക്ക് ചെയ്യാനുതകുന്ന 4 പേജ് പിഡിഎഫ് ഫയലും ഉപയോഗിച്ച് ദ്വിമുഖ തലത്തിൽ പുരോഗതി വിലയിരുത്തിക്കൊണ്ട് മുന്നേറാനാവും.

ഒരാഴ്ചയില്‍ രണ്ട് പേജ് വീതം പഠിക്കുന്നുവെങ്കില്‍ ഒരു വര്‍ഷം കൊണ്ട് അഞ്ചു ജൂസ്ഹ് പൂർത്തീകരിക്കാനവും. ടാര്‍ജെറ്റും പേജ് വീഡിയോകൾ അയക്കുന്നതിലെ ഇടവേളയും അസോസിയേറ്റുകൾക്ക് തീരുമാനിക്കാവുന്നതാണ്.

വോയ്സ്‌ റിപ്ലേകൾ വഴി തെറ്റ് തിരുത്തല്‍, നിശ്ചിത ഇടവേളകളിലെ കോണ്ടാക്റ്റ് ക്ലാസുകൾ തുടങ്ങിയവകളിലൂടെ സമര്‍പ്പിത സേവനം നല്‍കുന്ന ഹാഫിസുകളായ അസോസിയേറ്റുകള്‍ക്ക് മെമ്പര്‍മാരിൽ നിന്നും ഫീസ്‌ ഈടാക്കിക്കൊണ്ട് ഒരു വരുമാന മാര്‍ഗമായും ഈ പദ്ധതിയെ ഉപയോഗപ്പെടുത്താനാവും.


ഓരോ സൂറത്തിന്‍റെയും പേജിന്‍റെയും വീഡിയോ പ്രത്യേകമായി ലഭ്യമാക്കാൻ ക്രമ നമ്പർ അവസാനം ചേർത്തുകൊണ്ടുള്ള ചെറിയ ലിങ്കുകളും Quran.surf ല്‍ ലഭ്യമാണ്. ഉദാഹരണത്തിന് ഒന്നാം സൂറത്തിന് (അൽഫാത്തിഹ) https://www.quran.surf/s1/ എന്നും ഒന്നാം പേജിന് https://www.quran.surf/1/ എന്നുമാണ് ലിങ്ക്.

ഈ ക്രമം തുടർന്ന് 114 ആം സൂറത്തിന് (അന്നാസ്) https://www.quran.surf/s114/ എന്നും 604 ആം പേജിന് https://www.quran.surf/604/ എന്നുമാണ് ലിങ്ക്.

നിശ്ചിതമായ സൂറത്തുകളുടെയോ പേജുകളുടെയോ ലിങ്കുകൾ കൈമാറി ദര്‍സ്/മദ്രസാ കുട്ടികളുടെ /വിദ്യാർത്ഥികളുടെ ഖുർആൻ പഠന നിലവാരം പതിന്മടങ്ങ് വർദ്ധിപ്പിക്കാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്! ഉദാഹരണത്തിന് സൂറത്തു യാസീൻ കുട്ടികൾ നന്നായി കണ്ടും കേട്ടും പഠിക്കണമെങ്കിൽ https://www.quran.surf/s36/ എന്ന ലിങ്ക് കൈമാറാം. പ്രത്യേകമായി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതെയാണിത് സാധ്യമാവുന്നത്‌. ഓർക്കാൻ എളുപ്പമുള്ള ചെറു ലിങ്കിലൂടെ നിശ്ചിത സൂറത്തുകളും പേജുകളും ലഭിക്കുന്നത് ഇതിന്റെ ഉപകാര സാധ്യത വർധിപ്പിക്കുന്നു.

നിശ്ചിത ഖാരിഉകളുടെ വീഡിയോകൾ നേരിട്ട് ലഭ്യമാക്കാനും നിശ്ചിത ഫോർമാറ്റിലുള്ള ചെറു ലിങ്കുകൾ ലഭ്യമാണ്. ഉദാഹരണമായി മിഷാരി അൽ അഫാസി പാരായണം ചെയ്യുന്ന ഒന്നാം സൂറത്തിന്റെ വീഡിയോ https://www.quran.surf/afs-s1/ എന്ന ലിങ്കിലൂടെയും 604 ആം പേജിന്റെ വീഡിയോ https://www.quran.surf/afs-604/ എന്ന ലിങ്കിലൂടെയും ലഭ്യമാണ്.

സഅദ് അൽ ഗാമിദി പാരായണം ചെയ്യുന്ന ഒന്നാം സൂറത്തിന്റെ വീഡിയോ https://www.quran.surf/sgmd-s1/ എന്ന ലിങ്കിലൂടെയും 604 ആം പേജിന്റെ വീഡിയോ https://www.quran.surf/sgmd-604/ എന്ന ലിങ്കിലൂടെയും ലഭ്യമാണ്.

ഖുര്‍ആന്‍ ഡോട്ട് സര്‍ഫ് സേവനങ്ങള്‍ മുഴുവനും സൗജന്യമാണ്. കൂടുതല്‍ പാരയണക്കാരുടെ വീഡിയോകള്‍ ലഭ്യമാക്കി ശൈലീ താരതമ്യ പഠനത്തിനുള്ള കനപ്പെട്ട ഉറവിടമായി ഇതിനെ വളര്‍ത്തിയെടുക്കാൻ ഖലീൽ ദേളി അഭിലഷിക്കുന്നു. മികച്ച സെര്‍വർ സൗകര്യമുള്‍പ്പെടെയുള്ള ചിലവുകൾ മുമ്പിലുണ്ട്. വെബ്സൈറ്റിലെ ഡൊനേഷൻ ലിങ്കിലൂടെയുള്ള വരുമാനവും പിന്തുണയും മുമ്പോട്ടുള്ള പ്രയാണത്തിനായി പ്രതീക്ഷിക്കുന്നു.

യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നടക്കം ഇതിനോടകം തന്നെ അസോസിയേറ്റ് അപേക്ഷകള്‍ ലഭിച്ചത് ഇതിന്‍റെ വലിയ സാധ്യതികളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതിന്‍റെ അന്താരാഷ്ട്ര നടത്തിപ്പിന്‍റെ മേല്‍നോട്ടം വഹിക്കാനായി ജീസീസി രാഷ്ട്രങ്ങളിലെതിന്‍റെയെങ്കിലും മതകാര്യ വകുപ്പുകളുടെ സഹകരണം ലഭ്യമാക്കാനും അഭിലഷിക്കുന്നു.

കാസര്‍കോട്‌ ജില്ലയിലെ ദേളി പിലാവടുക്കം സ്വദേശിയായ ഖലീല്‍ പരേതനായ ഒദോത്ത് യു എം അബ്ദുല്‍ ഖാദറിന്‍റെയും കുന്നില്‍ നഫീസയുടെയും മകനാണ്. കുമ്പള സ്വദേശി പരേതനായ എസ്കെ അബ്ദുല്ലയുടെ മകള്‍ തെസ്മിയയാണ് ഭാര്യ. 

സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികളായ ഇസ്-അന്‍-നിസ, അബ്ദുല്‍ ഖാദർ ഇഹ്സാന്‍ എന്നിവരും ഇന്‍സാഫ് അബ്ദുല്ലയും മക്കളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.