തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പു നടത്തുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷൻ ഹൈക്കോടതിയെ സമീപിക്കും.[www.malabarflash.com]
ഇതിനു നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സലിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി.
2016 ൽ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ ഹർജിയെ തുടർന്നാണു അവിടത്തെ ഉപതെരഞ്ഞെടുപ്പ് നിയമ നടപടിയിൽ കുടുങ്ങിയത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയായതോടെ മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ് പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു.

മഞ്ചേശ്വരത്തിന്റെ പ്രതിനിധിയായിരുന്ന പി.ബി. അബ്ദുൾ റസാഖ് 2018 ഒക്ടോബർ 20നാണു നിര്യാതനായത്.
No comments:
Post a Comment