ന്യൂഡല്‍ഹി: മോദി വിജയത്തിന്റെ ആദ്യദിനത്തില്‍ തന്നെ മുസ്‌ലിംകള്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണവുമായി ബജ്‌റംഗ്ദള്‍, ശ്രീരാമ സേന പ്രവര്‍ത്തകര്‍. പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ചാണ് മധ്യപ്രദേശില്‍ മുസ്ലിംകള്‍ക്ക് നേരെ ആക്രമണം.[www.malabarflash.com]
ഒരു സ്ത്രീയടക്കം മൂന്ന് പേരെയാണ് പശു സംരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്. മധ്യപ്രദേശിലെ സിയോണിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു രണ്ട് മുസ്‌ലിം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ച് പശു സംരക്ഷകരായ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയെ ചെരുപ്പുകൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തിലും വൈദ്യുതി പോസ്റ്റിലും കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.
No comments:
Post a Comment