കൂത്തുപറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്ര ക്കാരനായ യുവാവ് മരിച്ചു. പാറാല്‍ കുനിയില്‍ ഹൗസില്‍ ഇബ്രാഹിം-സഫിയ ദമ്പതികളുടെ ഏക മകന്‍ ഇസ്ഹാഖാ(20)ണ് മരിച്ചത്.[www.malabarflash.com]
പാറാല്‍ എക്‌സൈസ് ഓഫിസിന് സമീപം രാത്രി 8.45 നായിരുന്നു അപകടം. ബൈക്കില്‍ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് സഹനെ (18) തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതിയ ബൈക്കാണ് അപകടത്തില്‍ പെട്ടത്.കൂത്തുപറമ്പില്‍ നിന്ന് തലശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. പാറാല്‍ സ്റ്റാലിന്‍ ബാലന്‍ റോഡില്‍ നിന്ന് മെയിന്‍ റോഡില്‍ പ്രവേശിച്ച കാറുമായാണ് കൂട്ടിയിടിച്ചത്.
No comments:
Post a Comment