Latest News

നോമ്പു തുറക്കാൻ കുറച്ച് വെള്ളം ആവശ്യപ്പെട്ടു; യാത്രക്കാരന് എയർഹോസ്റ്റസ് നൽകിയത്

ന്യൂഡൽഹി: നോമ്പു കാലമാണിത്. വിമാനയാത്രികർക്ക് നോമ്പു തുറക്കാനുള്ള എക ആശ്രയം വിമാനത്തിൽ നിന്ന് നൽകുന്ന ഭക്ഷണമാണ്. അത്തരത്തിൽ നോമ്പു നോറ്റ് വിമാനത്തിൽ കയറിയ ജാവൈദ് എന്ന മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.[www.malabarflash.com]

യുവാവ് നോമ്പു തുറക്കാനായി എയർഹോസ്റ്റസിനോട് വെള്ളം ചോദിച്ചു. എന്നാൽ യുവാവിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വെള്ളത്തിനൊപ്പം കഴിക്കാനായി രണ്ട് സാൻവിച്ചും എയർഹോസ്റ്റസ് നൽകി. ഏയർഹോസ്റ്റസിന്റെ നന്മ നിറഞ്ഞ മനസിനെപ്പറ്റിയുള്ള കുറിപ്പ് ജാവൈദ് തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.യുവതി നൽകിയ സാന്‌ഡ്‌വിച്ചിന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ജാവൈദിന്റെ കുറിപ്പ് ഇങ്ങനെ
ഗോരഖ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യയിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. നോമ്പുതുറ സമയമായപ്പോൾ ഞാൻ സീറ്റിൽ നിന്ന് എണീറ്റ് ക്യാബിൻ ക്രൂ അംഗമായ മഞ്ജുളയുടെ അടുത്ത് ചെന്ന് വെള്ളം ചോദിച്ചു. അവർ എനിക്ക് ചെറിയ കുപ്പി വെള്ളം തന്നു. ഞാൻ ഒരു കുപ്പി വെള്ളം കൂടി തരുമോ, എനിക്ക് നന്നായി വിശക്കുന്നവെന്ന് അവരോട് പറഞ്ഞു. അവർ എന്നോട് തിരിച്ച് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആ യുവതി എനിക്ക് രണ്ട് സാൻഡ്‌വിച്ച് കൊണ്ടുതന്നു. അതോടൊപ്പം ഇനിയും ആവശ്യമുണ്ടെങ്കിൽ ചോദിക്കണമെന്നും പറഞ്ഞു. എനിക്ക് അതിൽ കൂടുതൽ ഒന്നും വേണ്ടായിരുന്നു. അവരുടെ പ്രവൃത്തിയിൽ ഞാൻ അതീവ സന്തുഷ്ടനായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.