Latest News

ഉദുമയിൽ നീതി മെഡിക്കൽ തുറന്നു

ഉദുമ: വനിത സഹകരണ സംഘത്തിന്റെ സംരംഭമായ "യുവാക്കോ " നീതി മെഡിക്കൽ ഉദുമ സിറ്റിമാൾ കെട്ടിടത്തിൽ തുറന്നു. പി കരുണാകരൻ ‌എംപി ഉദ‌്ഘാടനം ചെയ‌്തു. സംഘം പ്രസിഡന്റ‌് കസ‌്തൂരി ബാലൻ അധ്യക്ഷയായി.[www.malabarflash.com] 

കാസർകോട‌് സഹകരണ സംഘം ജോയിന്റ‌് രജിസ‌്റ്റാർ മുഹമ്മദ് നൗഷാദ്, ആദ്യവിൽപ്പന നടത്തി. സംഘം സെക്രട്ടറി ബി കൈരളി റിപ്പോർട്ട് അവതരിപ്പിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, പഞ്ചായത്ത‌് പ്രസിഡന്റ‌് കെ എ മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ബാലൻ, പഞ്ചായത്ത‌് സ‌്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ സന്തോഷ‌്കുമാർ, കെ മണികണ‌്ഠൻ, ഹൊസ‌്ദുർഗ‌്‌ സഹകരണ സംഘം അസി. രജിസ‌്റ്റാർ വി ചന്ദ്രൻ, എം ആനന്ദൻ, പഞ്ചായത്തംഗങ്ങളായ കെ വി അപ്പു, രജിത, മെഡിക്കൽ ഓഫീസർ എം മുഹമ്മദ‌്, പി വി രഞ‌്ജിത‌്, പി പി ഗോവിന്ദൻ, വാസുമാങ്ങാട‌്, മൊയ‌്തീൻകുഞ്ഞി കളനാട‌്, വി തമ്പാൻ, കെ ആർ രമേശ‌്കുമാർ, പി കെ ജലീൽ, വി വി കൃഷ‌്ണൻ, വി ആർ ഗംഗാധരൻ, പി ലക്ഷ‌്മി, പി കുമാരൻ നായർ എന്നിവർ സംസാരിച്ചു. 

എം കെ വിജയൻ സ്വാഗതവും ടി വി ചിന്താമണി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.