കൊച്ചി: നേവിയില്‍ കമ്മീഷൻഡ് ഓഫീസര്‍ എന്ന വ്യാജേന നേവല്‍ ഓഫീസറുടെ യൂണിഫോമുകളും സീലുകളും ഉപയോഗിച്ച് വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തിവന്നയാളെ പോലീസ് പിടികൂടി. പാലാ പിണ്ണാക്കനാട് ജോബിന് (28) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.[www.malabarflash.com]
പാലാരിവട്ടം ഭാഗത്ത് ഗാസ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നടത്തിവന്നിരുന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പ്രതി 30 ലക്ഷത്തോളം രൂപയാണ് കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു.
വിശാഖപട്ടണം നേവല്‍ബേസ്, കൊച്ചിന് നേവല്‍ ബേസ് എന്നിവിടങ്ങളില്‍ ജൂണിയര്‍ ക്ലര്‍ക്കായി ജോലി ശരിയാക്കി നല്‍കാമെന്നും നേവിയില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് ഉയര്‍ന്ന റാങ്കിലുള്ള നേവി ഓഫീസറുടെ യൂണിഫോമും ചിഹ്നങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

കൂടാതെ ഈസ്റ്റേണ്‍ നേവല്‍ കമാണ്ട് ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ ഐഡന്റിറ്റി കാര്‍ഡും എന്‍ട്രിപാസും പിടിച്ചെടുത്തിട്ടുണ്ട്. തന്ത്രപ്രധാനമായ കൊച്ചി നേവല്‍ ബേസിലും എന്‍എഡിയിലും പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കി.
നേവിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ മറ്റൊരു സ്റ്റേഷനിലെ മോഷണക്കേസില്‍ ഉള്‍പ്പെട്ട മാരുതി സ്വിഫ്റ്റ് കാര്‍ വ്യാജ നമ്പര്‍ രേഖപ്പെടുത്തി പ്രതി ഉപയോഗിച്ചിരുന്നു. ഈ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം സിഐ എസ്.ശ്രീജേഷ്, എസ്ഐ അജയ്മോഹന്, സീനിയര്‍ സിപിഒമാരായ പി.കെ.ഗരീഷ് കുമാര്‍, ജയകുമാര്‍, സിപിഒമാരായ രതീഷ്, മാഹിന്‍, ദിനൂപ്, അജേഷ് എന്നിവരടങ്ങിയ സ്ക്വാഡിന്റെ ദിവസങ്ങള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതിയെ വലയിലാക്കാന്‍ സാധിച്ചത്.

No comments:
Post a Comment