റിയാദ്: സൗദിയില്‍ പുതുതായി ഏര്‍പ്പെടുത്തുന്ന ‘പ്രിവിലേജ് ഇഖാമ’യുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. സ്ഥിരമായ ഇഖാമക്ക് എട്ട് ലക്ഷം റിയാലായിരിക്കും ഫീസെന്ന് അധികൃതര്‍ വ്യക്തമാക്കി.[www.malabarflash.com]
ഒരു വര്‍ഷ കാലാവധിയിലെ താൽക്കാലിക ഇഖാമക്ക് ലക്ഷം റിയാലുമായിരിക്കും ഫീസെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി ശൂറ കൗണ്‍സില്‍ ഒരാഴ്ച മുമ്പ് നിര്‍ദേശിച്ചതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിദേശികള്‍ക്ക് പ്രവിലേജ് ഇഖാമ നല്‍കാന്‍ അന്തിമ തീരുമാനം എടുത്തത്.
പ്രിവലേജ് ഇഖാമ നല്‍കുന്നതില്‍ ഏതെങ്കിലും രാജ്യക്കാര്‍ക്ക് പ്രത്യേക പരിഗണനയോ വിലക്കോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിശ്ചിത ഫീസ് നല്‍കാന്‍ തയാറുള്ള ഏത് വിദേശിക്കും പ്രിവിലേജ് ഇഖാമയും അതിെൻറ ആനുകൂല്യങ്ങളും ലഭിക്കും.
രാജ്യത്ത് സ്വന്തമായി മുതല്‍ മുടക്കാനും കുടുംബത്തെയും ആശ്രതിരേയും സൗദിയിലേക്ക് കൊണ്ടു വരാനും ഇത്തരം ഇഖാമക്കാര്‍ക്ക് സാധിക്കും.
തങ്ങളുടെ മാതൃരാജ്യം സൗദിയില്‍ സ്ഥിരതാമസം അനുവദിക്കുന്ന രാജ്യമായിരിക്കണം എന്നത് മാത്രമാണ് നിബന്ധന. സ്വന്തം ഉടമസ്ഥതയിൽ വാഹനം, കെട്ടിടങ്ങള്‍ എന്നിവ വാങ്ങാനും റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മുതലിറക്കാനും ഇവര്‍ക്ക് കഴിയും. വീട്ടുവേലക്കാരെയും മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കുള്ള ജോലിക്കാരെയും റിക്രൂട്ട് ചെയ്യാനും അനുമതിയുണ്ടാവും.
രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതാണ് പ്രിവിലേജ് ഇഖാമ നല്‍കാനുള്ള തീരുമാനത്തിലൂടെ സൗദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തിക ശേഷിയും തൊഴില്‍ നൈപുണ്യവുമുള്ളവരെ സൗദിക്ക് അനുകൂലമാക്കി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതേസമയം ഇത്തരം ഇഖാമ സ്വദേശവത്കരണത്തിന് ഒരു തരത്തിലും ഭീഷണി സൃഷ്ടിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment