Latest News

അബ്​ദുല്ലക്കുട്ടിയെ ക്ഷണിച്ച്​ ബി.ജെ.പി

ക​ണ്ണൂ​ർ: മോ​ദി​സ്​​തു​തി​യോ​ടെ പു​തി​യ രാ​ഷ്​​ട്രീ​യ​ത​ട്ട​കം തേ​ടു​ന്ന എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി​യെ ബി.​ജെ.​പി സം​സ്ഥാ​ന സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​ര​ഞ്​​ജി​ത്ത്​ പാ​ർ​ട്ടി​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചു.[www.malabarflash.com]

അ​ബ്​​ദു​ല്ല​ക്കു​ട്ടി ബി.​ജെ.​പി​യി​ലേ​ക്ക്​ വ​രു​ന്ന​ത്​ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന്​ അദ്ദേഹം മാ​ധ്യ​മപ്രവർത്തകരോട്​​ പ​റ​ഞ്ഞു. അ​ബ്​​ദു​ല്ല​ക്കു​ട്ടി വ​രു​ന്ന​തോ​ടെ പാ​ർ​ട്ടി​ക്ക്​ ന്യൂ​ന​പ​ക്ഷ​മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കാ​മെ​ന്നും മ​തേ​ത​ര​മു​ഖം കൈ​വ​രു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ്​ ബി.​ജെ.​പി.

കോ​ൺ​ഗ്ര​സി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ വാ​തി​ല​ട​ഞ്ഞ അ​ബ്​​ദു​ല്ല​ക്കു​ട്ടി​യും അ​നു​കൂ​ല സ​മ​യ​ത്തു​ത​ന്നെ​യാ​ണ്​ മോ​ദി​സ്​​തു​തി​യു​മാ​യി എത്തിയത്. മം​ഗ​ളൂ​രു​വി​ൽ​ സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ബ്​​​ദു​ല്ല​ക്കു​ട്ടി​യെ ബി.​ജെ.​പി​യി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ലോ​ക​​സ​ഭാം​ഗ​മാ​യ നേ​താ​വ്​ ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ്​ അ​റി​യു​ന്ന​ത്.

ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം സ്ഥാ​നാ​ർ​ഥി​യാ​യി അ​ബ്​​ദു​ല്ല​ക്കു​ട്ടി​യെ പ​രി​ഗ​ണി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.
കെ. സുരേ​ന്ദ്രൻ ​87 വോട്ടിന്​ പരാജയപ്പെട്ടിടത്ത്​ അബ്​​ദു​ല്ല​ക്കു​ട്ടി​യിലൂടെ വി​ജ​യ​മു​റ​പ്പി​ക്കു​മെ​ന്ന്​ ബി.​ജെ.​പി ക​രു​തു​ന്നു.

അ​തി​നി​ടെ അ​ബ്​​ദു​ല്ല​ക്കു​ട്ടി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.  പാ​ർ​ട്ടി​യു​ടെ പ​ദ​വി​ക​ളൊ​ന്നും വ​ഹി​ക്കാ​ത്ത ത​നി​ക്കെ​തി​രെ എ​ന്ത്​ ന​ട​പ​ടി​യെ​ടു​ക്കാ​നെ​ന്ന നി​ല​പാ​ടി​ലാ​ണ്​ അ​ബ്​​ദു​ല്ല​ക്കു​ട്ടി. പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ അ​ക​ലുന്ന അ​ബ്​​ദു​ല്ല​ക്കു​ട്ടി​യെ ക്ഷ​ണി​ച്ച പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം ​തു​ട​ങ്ങി​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.