കണ്ണൂര്‍: കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പുതിയങ്ങാടിയിലെ പോളിങ് ബൂത്തില്‍ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, കെ.എം. മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.[www.malabarflash.com]
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പുതിയങ്ങാടിയിലെ 69, 70 നമ്പര്‍ ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സി.പി.എമ്മാണ് പരാതിപ്പെട്ടത്. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതമായിരുന്നു സി.പി.എമ്മിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്തുകയും കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരില്‍നിന്ന് ജില്ലാ കളക്ടര്‍ മൊഴിയെടുത്തിരുന്നു. ഇവര്‍ പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളിലും വോട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ നേരിട്ടുവിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു.

No comments:
Post a Comment