തലശ്ശേരി: ‘മിഅ്റാജ് രാവിലെ കാറ്റി’നാൽ ആസ്വാദകരെ തഴുകിയ ‘മാണിക്യമലരാ’യ പാട്ടുകാരന് വിട. മലയാളത്തിലെ തലമുതിർന്ന മാപ്പിളപ്പാട്ട് ഗായകനും കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ (79) അന്തരിച്ചു.[www.malabarflash.com]
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്ന മൂസയുടെ അന്ത്യം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് തലശ്ശേരി മട്ടാമ്പ്രം ഇന്ദിര ഗാന്ധി പാർക്കിന് സമീപത്തെ വസതിയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ 11വരെ തലശ്ശേരി ടൗൺഹാളിൽ മയ്യിത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് തലശ്ശേരി മട്ടാമ്പ്രം പള്ളിയിൽ ഖബറടക്കും.
‘മിഅ്റാജ് രാവിലെ കാറ്റേ... മരുഭൂ തണുപ്പിച്ച കാറ്റേ’, ‘മാണിക്യാ മലരായ പൂവി’, ‘മിസ്റിലെ രാജൻ അസീസിൻറാരമ്പ സൗജത്ത്’ തുടങ്ങി നൂറുകണക്കിന് ഹിറ്റ് മാപ്പിളപ്പാട്ടുകൾക്ക് ശബ്ദം നൽകിയ എരഞ്ഞോളി മൂസ രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളിൽ മാപ്പിളപ്പാട്ട് പാടിയിട്ടുണ്ട്.

ചുമട്ടു തൊഴിലിനിടെ കല്യാണവീടുകളിൽ പെട്രോമാക്സ് വെളിച്ചത്തിൽ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ എന്ന വലിയകത്ത് മൂസ ഗൾഫ്നാടുകളിൽ ഏറ്റവും കൂടുതൽ സ്റ്റേജ് ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്.
കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ എന്ന സിനിമയിൽ ദിലീപിനൊപ്പം ലൂയി അങ്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിൽ ജയചന്ദ്രനോടൊപ്പം ‘മധുവർണപ്പൂവല്ലേ’ എന്ന ഗാനവും പാടിയിരുന്നു. കമലിന്റെതന്നെ മഞ്ഞുേപാലൊരു പെൺകുട്ടിയിൽ പട്ടാള ഓഫിസറുടെ വേഷവും അഭിനയിച്ചിട്ടുണ്ട്.
ഫോക്ലോർ അക്കാദമി അവാർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ്, മയിൽപീലി പുരസ്കാരം, മാപ്പിള അക്കാദമി അവാർഡ് തുടങ്ങി വലുതും ചെറുതുമായ ഇരുനൂറിലേറെ പുരസ്കാരങ്ങൾ മൂസയെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ: പെരിങ്ങളം കുഞ്ഞാമിന. മക്കൾ: പി. നസീർ (ആന്ധ്രപ്രദേശ്), പി. നിസാർ (സൗദി), നസീറ, സമീറ, സാജിദ, സാദിഖ്.
മരുമക്കൾ: എം.കെ. ഉസ്മാൻ, ടി. അഷ്കർ, ഷമീം കുന്നുമ്മൽ, റൗസീന (തളിപ്പറമ്പ്), ഷഹനാസ്, പി.പി. സീനത്ത് (നടാൽ). സഹോദരങ്ങൾ: അലി, ഉമ്മർ, അസീസ്, നബീസ, പാത്തൂട്ടി, സഫിയ, പരേതരായ കുഞ്ഞമ്മദ്, കദീസ.
No comments:
Post a Comment