ദുബൈ: ദുബൈയിലെ ഇഫ്താർ സംഗമത്തിനുശേഷം ഷാർജയിലെ വീട്ടിലേക്കു മടങ്ങിയ മലയാളി വിദ്യാർഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂർ തകടിയിൽ നെഹാൽ ഷാഹിൻ (18) ആണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ 23നു ദുബൈ പോലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്ത ശേഷം നെഹാൽ ഖിസൈസിലേക്കു പോകുകയും അവിടെനിന്നു ഷാർജയിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
എന്നാൽ, സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനാൽ രക്ഷിതാക്കൾ നെഹാലിന്റെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രക്ഷിതാക്കൾ മകനെ കാണുന്നില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. തുടർന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേത്യത്വത്തിൽ മോർച്ചറികളിൽ നടത്തിയ അന്വേഷണത്തിലാണ് അൽ നഹ്ദയിൽ നടന്ന അപകടത്തിൽ മരിച്ചത് നെഹാൽ ആണെന്നു തിരിച്ചറിഞ്ഞത്.
ഷാർജയിലെ സ്വകാര്യ കന്പനിയിലെ ജീവനക്കാരനായ ഷാഹിൻ തടിയിലിന്റെയും സലീനയുടെയും മകനാണ് നെഹാൽ. 25 വർഷമായി ഷാർജയിൽ സ്ഥിര താമസക്കാരാണു ഇവർ. ദുബൈ സെൻട്രൽ സ്കൂളിൽ നിന്നു 12 -ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു നെഹാൽ. സഹോദരൻ നിഹാദ് ഷാഹിൻ.

No comments:
Post a Comment